Chapter Title : ഡിറ്റക്ടീവ് അരുൺ 7 [Yaser]
വഴിമാറി. അപ്പോഴാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ അസിസ്റ്റന്റ് കാണണമല്ലോ എന്ന് അവന് ഓർമ്മവന്നത്. അവൻ വേഗം എഴുന്നേറ്റു ബൈക്കിനു അടുത്തേക്ക് നടന്നു. എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിൽ എത്തണമല്ലോ എന്ന ചിന്തയായിരുന്നു അപ്പോൾ അവനെ ഭരിച്ചത്.
അരമണിക്കൂർ കൊണ്ട് അരുൺ മെഡിക്കൽ കോളേജിൽ എത്തി. താൻ മുമ്പ് പറഞ്ഞ ഏൽപ്പിച്ചിരുന്നു അസിസ്റ്റന്റ് പോസ്റ്റ്മോർട്ടം ഡോക്ടറുടെ കയ്യിൽനിന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ഒരു കോപ്പി അവൻ കൈക്കലാക്കി. അതുമായി അവൻ മടങ്ങിയത് ഓഫീസിലേക്ക് ആയിരുന്നു.
തന്റെ ചെയറിൽ ഇരുന്നു അതിനു ശേഷം മാത്രമാണ് അരുൺ കവർ തുറന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട് എടുത്തു വായിക്കാൻ തുടങ്ങിയത്.
രശ്മിയുടെ മരണം ഒരു ആത്മഹത്യയാണെന്ന് അടിവരയിടുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ആയിരുന്നു അത് മൃതദേഹത്തിന് വയറ്റിൽ കണ്ടെത്തിയ വെള്ളം സൂചിപ്പിക്കുന്നത് വെള്ളത്തിൽ വീണ ശേഷം ആയിരിക്കാം മരണം സംഭവിച്ചത് എന്നാണ്. ഒരുപക്ഷേ രക്ഷപ്പെടാൻ വേണ്ടി ആയിരിക്കാം വെള്ളത്തിലേക്ക് ചാടിയത് എന്നവൻ ഊഹിച്ചു.
അത് മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ അരുൺ കൂടുതൽ സംശയത്തിലേക്ക് നീങ്ങുകയാണ് ചെയ്തത്. രശ്മി ആത്മഹത്യ ചെയ്തതാണെങ്കിൽ എന്തിന് വീട്ടിൽ നിന്നിറങ്ങി പത്തുദിവസം കാത്തിരുന്നു. എന്തിന് തീ കൊളുത്തിയ ശേഷം വെള്ളത്തിൽ ചാടി. അതിനൊന്നും ഉത്തരം കിട്ടാതെ അവന്റെ മനസ്സ് ഉഴറാൻ തുടങ്ങി.
അരുൺ പോസ്റ്റ്മോർട്ടം റിപ്പോർട്ട് മേശയിലേക്ക് വയ്ക്കാനായി വലിപ്പ് തുറന്നപ്പോഴാണ് രാവിലെ കിട്ടിയ കടലാസ് വീണ്ടും അവരുടെ ശ്രദ്ധയിൽപെട്ടത്. അവൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് മേശയിലേക്ക് വെച്ച് ആ കടലാസ് വീണ്ടും പുറത്തേക്കെടുത്തു.
അവന്റെ മിഴികൾ ആ വരികൾക്കിടയിലൂടെ വീണ്ടും വീണ്ടും അരിച്ചിറങ്ങി. അത് വായിച്ച് കഴിഞ്ഞപ്പോഴാണ് അതിനെക്കുറിച്ച് ജോയ് ചേട്ടനോട് ചോദിച്ചില്ലല്ലോ
💬 Comments
View all comments