Chapter Title : ഡിറ്റക്ടീവ് അരുൺ 7 [Yaser]
എന്ന് അരുണിന് ഓർമ്മവന്നത്. അവൻ ജോയി ചേട്ടനെ കാണാൻ ഉള്ള തീരുമാനത്തോടെ കസേരയിൽ നിന്ന് എഴുന്നേറ്റു.
അരുൺ ഓഫീസിലെ വാതിൽ അടച്ച ശേഷം വേഗം തന്നെ സ്റ്റെപ്പുകൾ ഇറങ്ങി ജോയി ചേട്ടന്റെറൂമിന്റെ വാതിലിൽ തട്ടി വിളിച്ചു. "ജോയിച്ചേട്ടാ ഒന്ന് വാതിൽ തുറക്കൂ."
"ഇപ്പോൾ തുറക്കാം മോനേ ഉറക്കച്ചടവോടെയുള്ള ജോയിച്ചേട്ടന്റെ ശബ്ദം അവനെ തേടിയെത്തി.
അരുൺ അക്ഷമനായി പുറത്ത് ജോയിച്ചേട്ടനെ കാത്തിരിക്കാൻ തുടങ്ങി. അൽപ സമയം കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് ജോയിച്ചേട്ടൻ പുറത്തേക്കിറങ്ങി വന്നു. ഒരു ലുങ്കിയും പഴയ ഷർട്ടുമായിരുന്നു അയാളുടെ വേഷം. "എന്താ സാറെ വിളിച്ചത്." അയാൾ ഉറക്കച്ചടവോടെ ചോദിച്ചു.
"ജോയിച്ചേട്ടാ ഇന്നലെയോ മിനിഞ്ഞാന്നോ എന്റെ ഓഫീസിലേക്ക് ആരെങ്കിലും വന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നോ ഒരു പക്ഷേ അത് രാത്രി ആവാം അല്ലെങ്കിൽ പകലുമാവാം." അരുൺ നേരെ വിഷയത്തിലേക്ക് കടന്നു. ഉറക്കച്ചടവിൽ അയാളെ കൂടുതൽ ബുദ്ധിമുട്ടിക്കണ്ട എന്ന തീരുമാനം കൊണ്ടായിരുന്നു അത്.
"ഉവ്വ് കുഞ്ഞേ. ഒരാൾ വന്നിരുന്നു. അയാൾ നിങ്ങളുടെ ഓഫീസിൽ വന്നതിനുശേഷം എന്റെ അടുത്തു വന്നിരുന്നു. നിങ്ങളുടെ ഓഫീസ് തുറക്കാത്തത് എന്തുകൊണ്ടാണ് എന്നന്വേഷിക്കാൻ ആണ് അയാൾ എന്റെ അടുത്ത് വന്നത്. ഞാൻ അയാൾക്ക് അറിയില്ലെന്നും മറുപടി നൽകി."
"ജോയി ചേട്ടാ.. അങ്ങനെയല്ല. സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും എന്റെ ഓഫീസിന്റെ പരിസരത്തെ കണ്ടിരുന്നോ.?"
"അങ്ങനെ ചോദിച്ചാൽ പറയാൻ അല്പം ബുദ്ധിമുട്ടുണ്ട്. എല്ലാ ദിവസങ്ങളിലും രാത്രിയിൽ കുറെ ആളുകൾ വരാറുണ്ടായിരുന്നു. അവരോട് കാര്യങ്ങൾ ഒന്നും തിരക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല. എല്ലാവരും ഒരുമാതിരി ക്രിമിനൽ ആണെന്നു തോന്നുന്നവരായിരുന്നു."
"എന്നാൽ ശരി ചേട്ടാ ഞാൻ പിന്നെ വരാം." അരുൺ പോകാനായി തിരിഞ്ഞു.
💬 Comments
View all comments