Chapter Title : ഡിറ്റക്ടീവ് അരുൺ 9 [Yaser]
ഞാൻ അടുത്ത സ്ഥലത്തേക്ക് പോയി."
"അപ്പോൾ രാവിലെ ഒമ്പതരയ്ക്ക് നിങ്ങളവിടെ ചെല്ലുമ്പോൾ വാതിൽ പുറത്ത് നിന്ന് പൂട്ടി കിടക്കുകയായിരുന്നു അല്ലേ.?"
"സർ പുറത്തുനിന്ന് ആണോ അകത്തു നിന്നാണ് പൂട്ടിയത് എന്നൊന്നും പറയാൻ പറ്റില്ല. പുറത്തുനിന്നും അകത്തുനിന്നും ഒരുപോലെ പൂട്ടാവുന്ന ലോക്ക് ആണ് അതിന്റേത്. ഹാൻഡിൽ പിടിച്ച് തിരിച്ചിട്ടും തുറക്കാത്തത് കൊണ്ട് ആൾ അവിടെ ഇല്ലെന്നു കരുതി ഞാൻ മടങ്ങിപ്പോയി."
"അപ്പോൾ നിങ്ങൾ വൈകുന്നേരം ചെയ്തപ്പോഴോ.?"
"വൈകുന്നേരം ചെന്നപ്പോൾ ആ മുറിയുടെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഹാൻഡിൽ പിടിച്ച് തിരിച്ചപ്പോൾ തന്നെ അകത്തേക്ക് തുറന്നു."
"ഒക്കെ ഒരുപാട് നന്ദി സവിത്രി. ഇനിയും ചിലപ്പോൾ കാണേണ്ടിവരും." സ്വാമിനാഥൻ കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു. കൂടെ രാമനും.
അവരിരുവരും സരിതയുടെ വീട്ടിൽ നിന്നും പുറത്തിറങ്ങി റോഡരികിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിന് അടുത്തെത്തി. സ്വാമിനാഥൻ കോ- ഡ്രൈവിംഗ് സീറ്റിലേക്കും രാമൻ ഡ്രൈവിംഗ് സീറ്റിലേക്കും കയറി.
രാമൻ സമയം കളയാതെ ജീപ്പ് സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു.
"രാമേട്ടാ. രാവിലെ ഒമ്പതരയ്ക്ക് നന്ദൻ മേനോന്റെ മുറി പൂട്ടി കിടക്കുകയായിരുന്നു. വൈകുന്നേരം മൂന്നരക്ക് മുമ്പ് അതിന്റെ ലോക്ക് തുറക്കുകയും ചെയ്തിരിക്കുന്നു. ആ സമയത്തിനിടയിൽ അവിടെനിന്ന് ആ വാതിൽ തുറന്നു പോയ ആളെ കണ്ടെത്തിയാൽ നമ്മൾ നന്ദൻ മേനോൻ കൊലപാതകിയിലേക്കും എത്തിച്ചേരും. ഒരുപക്ഷേ തെളിവുകൾ നശിപ്പിക്കാൻ ആയിരിക്കാം അവർ അത്രയും സമയം അവിടെ ചിലവഴിച്ചത്."
"അത് ശരിയായിരിക്കാം സർ."
"രാമേട്ടാ നമുക്ക് എത്രയും പെട്ടെന്ന് സ്റ്റേഷനിൽ എത്തണം. ഡിറ്റക്റ്റീവ് അരുൺ അവിടെ കാത്തിരിക്കുന്നുണ്ടാവും. അയാളുടെ ഞാൻ അരമണിക്കൂർ കഴിഞ്ഞ് വരാനാണ് ആവശ്യപ്പെട്ടത്. പറഞ്ഞിട്ട് ഇപ്പോൾ ഒരു മണിക്കൂർ
💬 Comments
View all comments