0%

Chapter Title : ഡിറ്റക്ടീവ് അരുൺ 9 [Yaser]

Author : Kambikathakal Read All Parts 356

എല്ലാം ഞാൻ പറയാം."

"സാവിത്രി ഇന്ന് രാവിലെ ലോഡ്ജിൽ പോയിരുന്നോ.?" സ്വാമിനാഥൻ നേരെ കാര്യത്തിലേക്ക് കടന്നു.

"ഉവ്വ് സാർ. രാവിലെ സുന്ദരൻ സാറിന്റെയും രമ ടീച്ചറുടെയും മുറി വൃത്തിയാക്കാൻ വേണ്ടി ഞാനവിടെ പോയിരുന്നു."

"നിങ്ങൾ നന്ദൻ മേനോന്റെ മുറി വൃത്തിയാക്കാൻ സാധാരണയായി എപ്പോഴാണ് പോകാറുള്ളത്."

"അങ്ങനെ പ്രത്യേക സമയം ഒന്നും ഇല്ല സർ. ചിലപ്പോൾ സുന്ദരൻ സാറിന്റെ മുറി വൃത്തിയാക്കിയതിനു ശേഷം അവിടെ വൃത്തിയാക്കും. അല്ലെങ്കിൽ വൈകുന്നേരം വീണ്ടും പോകും." സാവിത്രി വിശദീകരിച്ചു.

"ഇന്ന് രാവിലെ നിങ്ങൾ നന്ദൻ മേനോന്റെ മുറി വൃത്തിയാക്കാൻ നോക്കിയിരുന്നോ.?"

"നോക്കിയിരുന്നു സാർ. രണ്ടും ഒരുമിച്ചു തീർന്നാൽ ഇനി അങ്ങോട്ട് പോകണ്ടല്ലോ എന്നുകരുതിയാണ് സാറെ നോക്കിയത്."

"അപ്പോൾ രാവിലെ നന്ദൻ മേനോൻ അവിടെ ഉണ്ടായിരുന്നില്ലേ. സംശയത്തോടെ ആയിരുന്നു സ്വാമിനാഥന് ചോദ്യം."

"അവിടെ നന്ദൻ മേനോൻ ആ സമയത്ത് ഇല്ലായിരുന്നു എന്നാണ് സാർ തോന്നുന്നത്."

"നന്ദൻ മേനോൻ അവിടെ ഇല്ല എന്ന് നിങ്ങൾ എങ്ങനെയാണ് ഉറപ്പിച്ചത്.?" കടുത്ത മാനസിക സംഘർഷത്തോടെ സ്വാമിനാഥൻ ചോദിച്ചു.

"സർ ഞാൻ രാവിലെ ചെന്നപ്പോൾ വാതിൽ പുറത്ത് നിന്ന് പൂട്ടി കിടക്കുകയായിരുന്നു. അതുകൊണ്ടാണ് സാർ ഞാൻ അവിടെ നന്ദൻ മേനോൻ ഉണ്ടായിരുന്നില്ല എന്നു പറഞ്ഞത്."

"രാവിലെ എത്ര മണിക്കാണ് നിങ്ങൾ അവിടെ പോയത്.?"

"ഒരു ഒമ്പതര ആയിക്കാണും സാറേ. ഏതാണ്ട് ഒമ്പതരയ്ക്ക് ആണ് സുന്ദരൻ സാറും രമ ടീച്ചറും സ്കൂളിലേക്ക് പോകുന്നത്. അതിന്റെ കൂടെ തന്നെയാണ് സാർ ഞാനും അവിടെ നിന്നിറങ്ങി നന്ദൻ സാറിന്റെ മുറിയുടെ വാതിൽ ഇന്ത്യ ഹാൻഡിൽ പിടിച്ച് തിരിഞ്ഞു നോക്കിയത്. അവിടെ ആൾ ഇല്ലെന്നു കണ്ടപ്പോൾ

💬 Comments

View all comments