0%

Chapter Title : ഡിറ്റക്ടീവ് അരുൺ 9 [Yaser]

Author : Kambikathakal Read All Parts 352

ചോദിച്ചറിയാൻ ആണ് ഞങ്ങൾ വന്നത്." സ്വാമിനാഥൻ തന്റെ ആഗമനോദ്ദേശം അവരോട് വെളിപ്പെടുത്തി.

"അത്രയേ ഉള്ളു അല്ലേ.? പോലീസുകാരെ കണ്ടപ്പോൾ എന്റെ ഉള്ളൊന്നു കാളി ആയിരുന്നു. അതാ ചോദിച്ചത്." ആശ്വാസത്തോടെ അയാൾ പറഞ്ഞു.

"നിങ്ങൾ എന്തിനാ പോലീസിനെ പേടിക്കുന്നത്.? നിങ്ങൾ എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടോ.?" വെറുതെ പോലീസുകാർ ആരെയും ഉപദ്രവിക്കാറില്ല. ആശ്വാസ രൂപേണ സ്വാമിനാഥൻ പറഞ്ഞു.

"കുറ്റം ഒന്നും ചെയ്തിട്ടില്ലെനങ്കിലും ചെറുപ്പം മുതലേ എനിക്ക് പോലീസിനെ പേടിയാണ് സാർ."

"ഒകെ. നമുക്ക് വന്ന കാര്യത്തിലേക്ക് കടക്കാം. സ്ഥിരമായി ഇവിടെ വരുന്ന ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഒന്നാം നമ്പർ മുറിയിലെ ശാന്ത പറഞ്ഞത് ഇവിടെ സ്ഥിരമായി സാവിത്രി എന്നൊരു പെണ്ണ് ജോലിക്ക് വരുന്നുണ്ട് എന്നാണ് ശാന്ത പറഞ്ഞത്. അതേക്കുറിച്ചൊന്ന് അന്വേഷിച്ചറിയാൻ വന്നതാണ് ഞാൻ."

"ഓക്കേ സർ. ഞാനും ഭാര്യയും സർക്കാർ സ്കൂളിലെ അധ്യാപകരാണ്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ഒരു സഹായത്തിനായി ആണ് സാവിത്രി യോട് രാവിലെ വരാൻ പറഞ്ഞത്."

"ഓക്കേ ഇന്ന് രാവിലെ സാവിത്രി വന്നിരുന്നോ എന്നറിയാനാണ് ഞങ്ങൾ ഇപ്പോൾ വന്നത്."

"പതിവുപോലെ ഇന്നും സാവിത്രി വന്നിരുന്നു സർ."

ഒരു സംശയം കൂടി. ഇന്നലെ രാത്രിയിലെ അതിനുശേഷമോ ഇവിടെ ആരെങ്കിലും വന്നതായി ഓർക്കാൻ കഴിയുന്നുണ്ടോ.?"

''അങ്ങനെ ചോദിച്ചാൽ..... രാത്രി ഒരു പത്ത് മണിക്ക് മുമ്പ് ഇവിടെ രണ്ടു വണ്ടികൾ വന്നിരുന്നു. പിന്നീട് അവർ മടങ്ങിയത് ഏകദേശം അരമണിക്കൂറിനു ശേഷം ആണ്. അവർ എന്തിനാണ് വന്നത് എന്ന് ഞങ്ങൾക്കറിയില്ല."

"പകൽ സമയത്ത് ആരെങ്കിലും വന്നിരുന്നോ.? അതായത് നിങ്ങൾ ഇവിടുന്ന് സ്കൂളിലേക്ക് ഇറങ്ങുന്നതിനു മുമ്പ്."

"സോറി സർ അങ്ങനെയാരും വന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല."

"വേറെ

💬 Comments

View all comments