Chapter Title : ദിവ്യാമൃതം [Master]
മുഖത്ത് എന്നെ തിരിച്ചറിഞ്ഞതിന്റെ ലാഞ്ചന പോലും ഉണ്ടായിരുന്നില്ല.
“ഞാന്‍ കണ്ടിട്ടുള്ളവരില്‍ ഏറ്റവും ഡീസന്റ് പുരുഷന്‍ ചേട്ടനാണ്. റിയലി, റിയലി ഐ ലവ് ആന്‍ഡ് അഡ്മൈര്‍ യൂ..” പതിഞ്ഞ, ഹൃദ്യമായ ശബ്ദത്തിലാണ് അവളത് പറഞ്ഞത്. എന്റെ മനസ്സില്‍ ഒരായിരം പൂമരങ്ങള്‍ പുഷ്പവൃഷ്ടി നടത്തിയ അനുഭൂതി. അതിസുന്ദരിയായ ഒരു പെണ്‍കുട്ടി, അതും ഞാന്‍ ഒരുപാടു മോഹിക്കുന്ന പെണ്ണാണ് എന്നെ പുകഴ്ത്തിയിരിക്കുന്നത്.
“താങ്ക്യൂ ദിവ്യ” ഒടുവില്‍, ഒരു വിധത്തില്‍ ഞാന്‍ മറുപടി നല്‍കി.
കുറെ സമയത്തേക്ക് ഞാനോ അവളോ സംസാരിച്ചില്ല. ഇത്ര സുഖകരമായ മൌനം ഞാന്‍ ജീവിതത്തിലാദ്യമായി അനുഭവിക്കുകയായിരുന്നു.
“എന്റെ നമ്പര്‍ ദിവ്യയ്ക്ക് എങ്ങനെ കിട്ടി” ഒടുവില്‍ ഞാന്‍ തന്നെ മൌനം ഭജ്ഞിച്ചു.
“അരുണിനോട് ചോദിച്ചു വാങ്ങിയതാണ്. ഏതെങ്കിലും സമയത്ത് വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ വിവരമറിയാന്‍..” അവള്‍ ചിരിച്ചു.
“സത്യം?”
“എന്താ അല്ലെ?”
“എന്നിട്ടതിനല്ലല്ലോ ഇപ്പൊ വിളിച്ചത്”
“അന്ന്, നമ്മള്‍ ആദ്യം കണ്ടപ്പോള്‍ത്തന്നെ എനിക്ക് സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷെ കൂട്ടുകാരികള്‍ കാരണം നടന്നില്ല. പിന്നെ കണ്ടപ്പോള്‍ തനിച്ച് സംസാരിക്കാന്‍ അവസരവും കിട്ടിയില്ല. അതുകൊണ്ടാ ഇങ്ങനെയൊരു കുതന്ത്രം പ്രയോഗിച്ചത്” ദിവ്യ കുടുകുടെ ചിരിച്ചു. ഞാനും.
“ഭയങ്കര കള്ളിയാ നീ കേട്ടോ”
“ആണോ, അപ്പൊ ഇയാളോ”
ഞങ്ങള്‍ വീണ്ടും ചിരിച്ചു. ഈ സംസാരം ഒരിക്കലും തീരരുതേ എന്ന് ഭ്രാന്തമായി മോഹിക്കുന്നുണ്ടായിരുന്നു ഞാന്‍.
“എന്നെ എന്നും വിളിക്കാമോ” ദിവ്യയുടെ സ്വരത്തിലെ മാറ്റം ഞാനറിഞ്ഞു, രോമാഞ്ചത്തോടെ.
“അരുണ്‍ എന്റെ ഒപ്പമാണ് താമസം”
“റൂമില്‍ വച്ചു വേണ്ട. അല്ലാത്തപ്പോ..”
“എന്തിനാ, തെറ്റല്ലേ അത്. പാവം അവനെ നമ്മള്‍..”
“പിന്നേ ഒന്ന് സംസാരിച്ചെന്നു കരുതി എന്ത് പറ്റാനാ”
“ഒന്നും പറ്റില്ലേ”
“പറ്റുമോ?”
ഞങ്ങള്‍ വീണ്ടും മതിമറന്നു ചിരിച്ചു.
“നല്ല സുഖമുണ്ട് അല്ലെ” സിരകളില്‍ ഉന്മാദം പടര്‍ത്തുന്ന സ്വരത്തില്‍ അവള്‍ ചോദിച്ചു.
“എന്തിന്”
“സംസാരിക്കാന്‍”
“ഉം. മോഷ്ടിച്ച ആഹാരത്തിനു രുചി കൂടും”
ദിവ്യയുടെ പതിഞ്ഞ ചിരി എന്റെ കാതിലെത്തി. വീണ്ടും സുഖകരമായ മൌനം.
“ഇനി എപ്പഴാ വിളിക്കുക?” അവള്‍ ചോദിച്ചു.
“നാളെ”
“എപ്പഴാ ഇയാള്‍ക്ക് സൗകര്യം സംസാരിക്കാന്‍?”
“സൗകര്യം വൈകിട്ടാണ്. പക്ഷെ അപ്പോള്‍ നടക്കില്ലല്ലോ”
“വേറെ മാറിക്കൂടെ?”
എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. എന്നോട് തനിച്ച് സംസാരിക്കാന്‍
💬 Comments
View all comments