0%

Chapter Title : ദിവ്യാമൃതം [Master]

Author : Master Read All Parts 4.1K
തയ്യാറെടുക്കുന്ന സമയത്താണ് അരുണിന്റെ ഫോണ്‍ വന്നത്. ദിവ്യ എത്തിയശേഷം ആദ്യമായിട്ടാണ് അവനെന്നെ വിളിക്കുന്നത്. അതും ഇന്ന്, അവളെ കാണാന്‍ പോകാനായി രണ്ടും കല്‍പ്പിച്ച് ഞാന്‍ തീരുമാനിച്ച ദിവസം തന്നെ. “എന്താടാ” ഫോണെടുത്തിട്ട് ഞാന്‍ ചോദിച്ചു. “ചേട്ടാ ഒരു ഹെല്‍പ്പ് വേണം. എനിക്കിനി അവധി കിട്ടില്ല. ഇവിടെ ഒരുത്തന്‍ അവധിക്ക് പോയതുകൊണ്ടാ ഈ തലവേദന. ദിവ്യയെ ബീച്ചില്‍ കൊണ്ടുപോകാമെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ നടന്നില്ല. ചേട്ടന് അവധി കിട്ടുമെങ്കില്‍ ഒരു മണിക്കൂര്‍ അവള്‍ക്ക് വേണ്ടി ഒന്ന് മാറ്റി വക്കാമോ? ജസ്റ്റ് ആ ബീച്ച് ഒന്ന് കാണിച്ചാല്‍ മതി. എനിക്കിനി വെള്ളിയാഴ്ച പോലും അവധിയെടുക്കാന്‍ പറ്റില്ല. പകരമാ രണ്ടു ദിവസം ഇവന്മാര് തന്നത്” എന്റെ മനസ്സിലുണ്ടായ വികാരം എന്താണെന്നു എനിക്കുതന്നെ മനസ്സിലായില്ല. ഇതെങ്ങനെ സംഭവിക്കുന്നു എന്നെനിക്ക് ഒരു പിടിയും കിട്ടിയുമില്ല. “ഇന്നെനിക്ക് ഓഫാണ്. ഇന്നലെ രാത്രി ശകലം കൂടുതല്‍ വീശിയതിന്റെ തലവേദന” “ഓ..രക്ഷപെട്ടു. എന്നാല്‍ ചേട്ടന്‍ ഹാംഗ് ഓവര്‍ മാറുമ്പോള്‍ ഒന്ന് ചെല്ലാമോ?” അരുണ്‍ ഉത്സാഹത്തോടെ ചോദിച്ചു. പാവം, അവനെന്നെ വിശ്വാസമാണ്. “ദിവ്യയോട് നീ പറഞ്ഞോ” “ഞാന്‍ പറഞ്ഞോളാം. ചേട്ടനോട് ചോദിക്കാതെ പറ്റില്ലല്ലോ” “ശരി, ഞാനൊരു പത്തുമണിയോടെ ചെല്ലാമെന്നു പറ” “താങ്ക് യൂ ചേട്ടാ”
ഫോണ്‍ വച്ചിട്ട് ഞാന്‍ സോഫയിലേക്ക് വീണു. ടാബ് വങ്ങേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി. അരുണ്‍ കൃത്യസമയത്ത് വിളിച്ച് അവളെ കാണാന്‍ സാഹചര്യം ഒരുക്കിയിരിക്കുന്നു. ഏതാണ്ട് പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ അവന്റെ ഫോണെത്തി. “ചേട്ടാ അവള്‍ പത്തുമണിക്ക് റെഡിയായി നില്‍ക്കും, കേട്ടോ” “ഓകെടാ” ദിവ്യ സമ്മതിച്ചു? എനിക്ക് വീണ്ടും വിശ്വസിക്കാന്‍ സാധിച്ചില്ല. ഓഫീസില്‍ വന്നപ്പോള്‍ എന്നെ ഒന്ന് നോക്കാന്‍കൂടി

💬 Comments

View all comments