0%

Chapter Title : ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj]

എവിടുന്നാ പഠിത്തം..... "

ഞാൻ അതേ രീതിയിൽ ശബ്ദം താഴ്ത്തി മറുപടി നൽകിയ ശേഷം കാല് ചേട്ടത്തിക്കും കാണിച്ചു കൊടുത്തു...മുണ്ടായത് കൊണ്ട് പെട്ടെന്ന് ആരും ശ്രദ്ധിക്കില്ല കെട്ട്...അല്ലെങ്കിൽ മാടി കുത്തണം...

" ഇതെന്തോന്ന് പറ്റിയതാടാ... "

ചേട്ടത്തി കാലിൽ നോക്കി പുരികം ഉയർത്തി...

" അതൊക്കെ ഉണ്ട് പിന്നെ പറയാം... തൽകാലം അങ്ങോട്ടെങ്ങാനും മാറി നിൽക്ക് ഞാൻ നൈസ് ആയിട്ടൊന്ന് കോപ്പി അടിച്ചോട്ടെ... "

ഞാൻ ഒരു കള്ള ഭാവത്തിൽ ചിരിയോടെ അപേക്ഷിച്ചു...

" മ്മ്...നടക്കട്ടെ നടക്കട്ടെ... "

ചേട്ടത്തി അതേ കള്ള ഭാവത്തിൽ അവിടെ നിന്നും മാറി നിന്നു...ആരെങ്കിലും ഇതൊക്കെ ശ്രദ്ധിച്ചോ ആവോ... അല്ലേലും ശ്രദ്ധിച്ചാൽ തന്നെ ഇപ്പൊ എന്താ..എനിക്ക് മൈരാണ്...ചേട്ടത്തി പോയതും ആതിരയോട് നൈസ് ആയി കാണിച്ച് തരാൻ പറഞ്ഞു...അവൾക്ക് ചേട്ടത്തിയുമായുള്ള ബന്ധം അറിയുന്നതുകൊണ്ട് പേടിക്കാതെ തന്നെ കാണിച്ചു തന്നു...( ഉത്തരമാണ് കാണിച്ച് തന്നത് നല്ലത് മാത്രം ചിന്തിക്കൂ സമൂഹമേ...) പിന്നെ അവളുടെ പേപ്പർ നോക്കി ഒരു അംഗമായിരുന്നു... കൂട്ടത്തിൽ എഴുതുന്നത് നന്ദുവിനും കാണിച്ചു കൊടുത്തു...അങ്ങനെ എക്സാം എഴുതി ആതിരക്ക് ഒരു താങ്ക്സും പറഞ്ഞ് ചേട്ടത്തിയോട് ഉച്ചയ്ക്ക് കാണാം എന്ന് പറഞ്ഞു ഞാനും നന്ദുവും വെളിയിലേക്കിറങ്ങി...നേരെ കാറ്റീനിലേക്ക്...

കാൻ്റീനിലെത്തിയതും കഴിക്കാൻ ഓർഡറ് കൊടുത്ത് നേരെ ടാബിളിലേക്ക് ഇരിക്കുമ്പോഴായിരുന്നു നന്ദുവിൻ്റെ ചോദ്യം എത്തിയത്...

" കൊറേ നേരം കൊണ്ട് ഞാൻ ചോദിക്കുവാ...എന്താടാ രാവിലെ പിന്നെ പറയാന്ന് പറഞ്ഞത്... "

അവൻ്റെ ചോദ്യത്തിന് മറുപടി കൊടുക്കാൻ ചെറുതല്ലാത്ത ഒരു മടി എനിക്കുണ്ട്...കാരണം പറഞ്ഞു തുടങ്ങിയാൽ എല്ലാം പറയണം...എന്തിന് ദിവ്യയെ എനിക്ക് ഇഷ്ടമാണെന്നത് പോലും...പക്ഷെ പറയാതിരിക്കാനും വയ്യ...

"

💬 Comments

View all comments