Chapter Title : ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj]
അപ്പൊ ആര്യമിസ്സിനൊക്കെ അറിയോ... "
അവൻ സ്വഭാവികമായും വരുന്ന സംശയം ഉന്നയിച്ചു... അപ്പോഴേക്കും കഴിക്കാൻ ഓർഡർ ചെയ്ത ഫുഡും എത്തിയിരുന്നു...അതോടെ അത് തട്ടികൊണ്ടായി പിന്നെ സംസാരം...
" ഇല്ലേ...ചേട്ടത്തിക്ക് ഞങ്ങൾ നല്ല ഫ്രണ്ട്സാ...പക്ഷെ ഇനി വല്ല സംശയവും ഉണ്ടോന്ന് അറിയില്ല... "
" മ്മ്...എന്തായാലും സംഭവം കളറാണ്...പിള്ളേര് കൂടി അറിഞ്ഞാ പൊളിക്കും...പിന്നെ അവളും ചിപ്പി... "
അവൻ പറഞ്ഞ് തീരന്നതും വായിൽ വെച്ച പൊറോട്ട പോലും സജിയേട്ടാ അത് സേഫല്ലാന്ന്...പറയും പോലെയാണ് തൊണ്ടയിലേക്ക് കയറി പോയത്...
" എടാ....പിള്ളേര് തൽകാലം ഒന്നും അറിയണ്ടാ...ചിപ്പിയോട് പിന്നെ ഞാൻ സംസാരിച്ചോളാം... നിൻ്റെ വായീന്ന് വീഴല്ലെ കേട്ടോ.. "
ഞാൻ അവനോട് ഒരു അപേക്ഷ പോലെയാണ് പറഞ്ഞത്...കാരണം തൽകാലം അതാണ് നല്ലത്....
" മ്മ്... പിള്ളേർക്ക് ഒക്കെ ഡൗട്ടുണ്ടാവും...എന്നാലും ഞാൻ ആയിട്ട് പറയില്ല... "
" ഹാ അത് മതി... "
ഞാൻ അവനെ നോക്കി ഒരു തംമ്സപ്പ് കാണിച്ചു...
" അല്ല എന്നിട്ട് നിന്റെ കാലിനെങ്ങനുണ്ട്... "
" കാലിനെന്താ കെട്ട് മാത്രം മതി...അല്ലേലും ഒരാണിന് ജീവിതത്തിൽ ഇതുപോലെ ട്ടി ട്ടി അടിക്കാൻ പ്രണയ നിമിഷങ്ങൾ വേണ്ടല്ലോ അതൊക്കെ ഈ കൂട്ടുകാരന്മാർ തെണ്ടികൾ ആദ്യേ സമ്മാനിക്കില്ലേ... "
ഞാൻ അന്ന് ഹോസ്പിറ്റലിൽ വെച്ചുണ്ടയാ സംഭവം വീണ്ടും ആ തെണ്ടിയെ ഓർമ്മിപ്പിക്കുമ്പോലെ പറഞ്ഞു...അത് കേട്ടതും അവൻ തരക്കേടില്ലാത്ത സൗണ്ടിൽ ഒന്ന് ചിരിച്ചു...അത് ചുറ്റം ഉള്ളവർ ശ്രദ്ധിക്കുകയും ചെയ്തു...
" പിന്നല്ല...നൻപനെ പോലെയാറുമില്ലേന്ന് ഇതാടാ മൈരേ പറയുന്നേ... ഇപ്പോഴെങ്കിലും മനസ്സിലാക്കിക്കോ... "
അവൻ അതേ ചിരിയുടെ അകമ്പടിയിൽ പറഞ്ഞു ചിരിച്ചുകൊണ്ട് ഒന്ന് ഞെളിഞ്ഞിരുന്നു...അത്
💬 Comments
View all comments