Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]
കടുപ്പത്തിൽ പറഞ്ഞതിന് ശേഷം റൂമിന്റെ വാതിലും തുറന്ന് അവൻ പുറത്തേക്ക് നടന്നു...അതോടെ നൈസ് ആയി ഒരു ചിരിയും പാസാക്കി ഞാനും...
നേഴ്സിംഗ് കൺസൾട്ടൻസിയുടെ അടുത്തെത്തിയപ്പോൾ ഞങ്ങൾ പ്രത്യേകം നോക്കിയിരുന്നു ശ്രദ്ധയൊന്നും കാണാതിരിക്കാൻ...അങ്ങനെ മെല്ലെ മെല്ലെ ഞങ്ങൾ ഹോസ്പിറ്റലിൻ്റെ പാർക്കിംഗ് ഏരിയയിൽ നിന്നും വണ്ടിയും എടുത്ത് നൈസ് ആയി പുറത്ത് വന്നു... സെക്യൂരിറ്റി ചേട്ടൻ നോക്കുന്നുണ്ടെങ്കിലും ഞങ്ങൾ മൈൻ്റ് ചെയ്യാൻ പോയില്ല...ഇനി പുള്ളിക്ക് പരിചയം ഉള്ളത് കൊണ്ടാണോ ഒന്നും പറയാതിരുന്നത്..ആ അറിയില്ല അത് എന്തേലും ആവട്ടെ...പിന്നെ റോഡിലൊന്നും ഒരു പൂച്ചകുട്ടിയും ഇല്ലാത്തത് കൊണ്ട് കീറി മുറിച്ച് വണ്ടിയെടുത്തു...ബാക്കിലിരുന്ന് നന്ദു നെഗറ്റീവ് വാരി വിതറുന്നുണ്ടെങ്കിലും അവളോട് രണ്ട് പറയാൻ ഇങ്ങനെ ഒരു അവസരം ആണ് നല്ലതെന്ന് എനിക്ക് തോന്നി..അല്ല തോന്നിപ്പിച്ചു വീനിത് ശ്രീനിവാസനും കേരള സർക്കാരിന്റെ നമ്പർ 1 ബ്രാൻ്റ് ജവാനും...
അങ്ങനെ വണ്ടി സ്പീഡിൽ വിട്ടത്ത് കൊണ്ട് പെട്ടന്ന് തന്നെ അവളുടെ വീടിനടുത്തെത്തി...ഗേറ്റിന് കൊറച്ച് അടുത്തായി വണ്ടിയും പാർക്ക് ചെയ്ത് ഞങ്ങൾ ഇറങ്ങി...
" എൻ്റെ പൊന്ന് മൈരേ ഈ അസ്സമയത്ത് ഇത് വേണോ...എനിക്ക് പേടിയുണ്ട്...ആരേലും കണ്ടാ ഒരു ലോഡ് മുറിവെണ്ണ വാങ്ങി ഉഴിയേണ്ടി വരും ദേഹത്ത്... "
വണ്ടിയിൽ നിന്നെറങ്ങിയതും നന്ദു ചുറ്റിലും ഒന്ന് കണ്ണോടിച്ച ശേഷം എന്നോട് പറഞ്ഞു...അപ്പോൾ സമയം 1:30....
" നീയിങ്ങനെ എന്നെ കൂടി പേടിപ്പിക്കല്ലെ...ചിൽ അപ്പ്...പിന്നെ ഏതാണി അസ്സമയം... "
അവൻ അങ്ങനെ പറഞ്ഞപ്പൊ ഇച്ചിരി ഭയം തോന്നിയെങ്കിലും രംഗം ഒന്ന് കൂൾ ആക്കാൻ ഞാൻ ക്യൂനിലെ സലീമേട്ടൻ്റെ ഡയലോഗ് അങ്ങ് കാച്ചി അവനെ നോക്കി ചിരിച്ചു...
" നിൻ്റച്ഛൻ ജനിച്ച
💬 Comments
View all comments