Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]
നീയെന്താ കളിക്കുവാ... "
ആദ്യം ഒന്നും ആലോചിക്കാതെ പറഞ്ഞവൻ പെട്ടെന്ന് കാര്യവും സമയവും കത്തിയപ്പോൾ വായീം തൊറന്നെന്നെ നോക്കി നിൽപ്പായി...
" ആ ഇപ്പൊ തന്നെ എനിക്ക് പറയണം...നിന്ന് ഓവർ ഷോ ഇടാണ്ട് വാ മൈരെ... "
ഞാൻ അവനെ പിടിച്ച് വലിച്ച് പുറത്തേക്ക് നടക്കാൻ ഒരുങ്ങി...
" ഒന്ന് പോടാ നാറി...നീ ഒറ്റയ്ക്ക് പോയാ മതി...എനിക്ക് വയ്യാ നാട്ടുകാരുടേം പോലിസുകാരുടേം ഇടിയും ചവിട്ടും കൊള്ളാൻ...നീ വേണേൽ അവന്മാരെ വിളിച്ചോ... "
അവൻ എൻ്റെ കൈയ്യിൽ നിന്നും കുതറി മാറാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു...
" അതെന്തിനാ..നിനക്കല്ലെ എല്ലാം അറിയുന്നത് അപ്പൊ നീ വാ...പിന്നെ നീയെന്തിനാ ഇങ്ങനെ നെഗറ്റീവ് ആലോചിച്ച് ടെൻഷൻ അടിക്കുന്നേ... "
" പിന്നെ പാതിരാത്രി അടികൊള്ളൂന്ന് ഉറപ്പുള്ള കാര്യത്തിന് പോകുമ്പോൾ ഞാൻ ജോസഫ് അന്നക്കുട്ടി ജോസിനെ പോലെ നിനക്ക് പോസിറ്റിവ് എനർജി വാരി വിതറി തരാടാ മൈരേ... "
ഞാൻ എന്തൊക്കെ പറഞ്ഞാലും അവൻ അടുക്കുന്നില്ല...ഒടുക്കം സെൻ്റി അടിക്കാൻ ഞാൻ തീരുമാനിച്ചു...
" അപ്പൊ നിനക്ക് വരാൻ പറ്റൂല അല്ലേ..എന്നാ ശരി ഞാൻ ഒറ്റയ്ക്ക് പോയിക്കോളും...വിളിച്ച് ശല്ല്യം ചെയ്തതിനു സോറി... "
നൈസ് ആയി ഇച്ചിരി സെൻ്റി അടിച്ച് ഞാൻ തിരിഞ്ഞ് നടന്നു...
" ഈ മൈരൻ എന്നെ തല്ല് കൊള്ളിക്കും പുല്ല്.... "
എൻ്റെ പട്ടി ഷോ കണ്ട് എന്നെ നോക്കിയതിന് ശേഷം സൈഡിൽ ഇച്ചിരി ബാക്കി ഉള്ള ജവാൻ്റെ കുപ്പി എടുത്ത് മൈരൻ ഒറ്റ കുടി...
" ഓ.....ജയ് ജവാൻ...ജയ് കിസാൻ....നടക്ക് മൈരേ... "
കുപ്പിയും താഴെ വെച്ച് എന്നെ നോക്കി
💬 Comments
View all comments