0%

Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]

ഫോണിൻ്റെ ഫ്ലാഷ് ഓണാക്കി മെല്ലെ മുറ്റത്തേക്കിറങ്ങി...പേടികാരണം ആണെന്ന് തോന്നുന്നു ചുറ്റും നോക്കുന്നുണ്ട്...ഒടുക്കം ആ ബൾബിന്റെ ഇരുണ്ട വെളിച്ചത്തിൽ എന്നെ കണ്ടതും അവൾ പതുക്കെ എൻ്റെ അടുത്തേക്ക് നടന്നു വന്നു...എൻ്റെ നെഞ്ച് കെടന്ന് നാസിക്ക് ഡോള് പോലെ കൊട്ടുന്നത് ഞാൻ അറിയുന്നുണ്ട്...ഒടുക്കം അവളൻ്റെ അടുത്തെത്തിയതും അത് അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരുന്നു... പരസ്പരം ഒരു ചവിട്ടടി ദൂരത്തിൽ ഞങ്ങൾ മുഖാമുഖം നിന്നു...ചീവീട് മൈരുകളുടെ ഒച്ച ഒഴിച്ചാൽ എങ്ങും പൂർണ നിശബ്ദത...അവളെന്നെ വിശ്വാസം വരാതെ നോക്കും പോലെ കണ്ണിൽ തന്നെ നോക്കിയാണ് നിൽപ്പ്...ഒരു പാവാടയും ബ്ലൗസും ആയിരുന്നു വേഷം...ചെറിയ ഒരു കുട്ടിയെ പോലെ എനിക്ക് തോന്നി...മുഖത്ത് ആണെങ്കിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞത്തിന് ഒപ്പം പലതരം ഭാവങ്ങളും മിന്നി മറയുന്നുണ്ട്...അതിൽ ഭയവും സങ്കടവും ദേഷ്യവും ഓക്കെ കാണും... അതുകൊണ്ട് ഇതൊക്കെ വിലയിരുത്തി അതിന് മാർക്കിടാൻ വന്നതല്ല എന്നോർത്തപ്പോൾ സമയം കളയാതെ ഒക്കെ പറയാം എന്ന് തീരുമാനിച്ച് ഞാൻ തുടങ്ങി...ഒപ്പം ഒരുത്തൻ അവിടെ പുറത്ത് ഒറ്റയ്ക്കാണെന്ന ബോധ്യവും...

" രാത്രി വിളിച്ച് വരുത്തി ഇത് പോലെ ബുദ്ധിമുട്ടിക്കണം എന്ന് മനസ്സിൽ പോലും വിചാരിച്ചിട്ടില്ല...പക്ഷെ പെട്ടന്നുള്ള ഒരു തോന്നലിൽ ചെയ്തുപോയി...അതിന് ആദ്യം തന്നെ സോറി... "

ഞാൻ പറഞ്ഞുതുടങ്ങി...അപ്പോഴും അവളെന്നെ കണ്ണിമ വെട്ടാതെ ഇങ്ങനെ നോക്കി നിൽക്കുന്നതിൽ എനിക്ക് വല്ലായ്മ തോന്നി...പക്ഷെ ഞാൻ തുടർന്നു...

" എന്നോട് സംസാരിക്കാൻ താൽപര്യം ഇല്ലാന്ന് അറിയാം...പക്ഷെ അവസാനമായി ഈ ഒരുതവണ കൂടി മാത്രം കേട്ടാ മതി....തന്നെ ഒരിക്കൽ പോലും ഞാൻ എൻ്റെ കാര്യങ്ങൾക്ക് വേണ്ടി യൂസ്സ് ചെയ്തിട്ടില്ല...ശരിക്കും അന്ന് ഇയാൾ കണ്ടത് വെറും ഒരു തെറ്റിദ്ധാരണ ആണ്...ശരിക്കും ഒന്ന് സംസാരിച്ചാൽ തീരുന്ന പ്രശനമേ അന്നുള്ളൂ...പക്ഷെ ഇയാളതിന് കൂട്ടാക്കിയില്ല... യഥാർത്ഥത്തിൽ എനിക്ക് വേണ്ടി ഇയാൾ അന്ന് കോളേജിൽ വെച്ച് കളിച്ചത് കേവലം ഒരു നാടകം മാത്രമായിരുന്നില്ല ഞാൻ മനസ് കൊണ്ട് ഏതോ സമയറ ആഗ്രഹിച്ച ഒരു നിമിഷം ആയിരുന്നു...കാരണം ആതിരയുടെ ശല്ല്യം അവിടെ തീരുന്നതിനൊടൊപ്പം താനും ഞാനും തമ്മിൽ എൻ്റെ മനസ്സിൽ എന്തൊക്കെയോ ഉണ്ടെന്ന് എന്നെ തന്നെ ഓർമ്മിപ്പിക്കുന്നതായിരുന്നു ആ സംഭവങ്ങൾ... "

ഞാൻ കാര്യങ്ങൾ പറയുമ്പോഴും മുഖത്തെ ഭാവത്തിനോ നോട്ടത്തിനോ ദിവ്യയിൽ നിന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല...

" ഒരു വഴക്കിൽ തുടങ്ങിയ ബന്ധം...അത് പിന്നീട് വർദ്ധിച്ച് ഒരിക്കൽ ദേഷ്യം കാരണം എന്തൊക്കെയോ പറഞ്ഞ് ഞാൻ തന്നെ തല്ലി വിഷമിപ്പച്ചപ്പോൾ കരഞ്ഞ് കൊണ്ട് ഇനി തല്ലല്ലേന്ന് പറഞ്ഞത് ഓർമ്മയില്ലെ...എന്നിട്ട് വിഷമത്തിൽ എന്തൊക്കെയോ പറഞ്ഞ്

💬 Comments

View all comments