Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]
പറഞ്ഞറിയിക്കേണ്ട കാര്യമുണ്ടോ...അങ്ങനെ താഴത്തില്ലെടാ....കിക്കാണ് ഉദ്ദേശിച്ചത്...ഫുഡും കൂടി തട്ടിയത് കൊണ്ട് ഒരു വിധം എല്ലാറ്റിനും ഇനി കിടന്ന് ഉറങ്ങിയാ മതി എന്നായി...അതോടെ ഓരോന്നും ഉറക്കം പിടിച്ചു...പക്ഷെ രാവിലെ തൊട്ടേ കിടപ്പായത് കൊണ്ട് എനിക്ക് ഉറക്കമൊട്ട് വരുന്നുമില്ല...അതോടെ ഞാൻ വേഗം ടീവി ഓണാക്കി ശബ്ദം കുറച്ച് വച്ചു...ചാനല് മാറ്റി മാറ്റി കളിച്ച് ഒടുക്കം സൂര്യ മൂവിസിൽ തട്ടത്തിൻ മറയത്ത് കണ്ടപ്പോൾ അവിടെ ചവിട്ടി... അല്ലെങ്കിലും തട്ടത്തിൻ മറയത്ത് കണ്ടാൽ ഒന്ന് നോക്കാത്ത പിള്ളേരുണ്ടോ കേരളത്തിൽ...ഞങ്ങൾ തലശ്ശേരികാരാണെങ്കിൽ പിന്നെ പറയുകയും വേണ്ട...അതോടെ അത് കണ്ട് സമയം പോക്കാൻ തീരുമാനിച്ചപ്പോൾ ആയിരിന്നു ടീവിയിൽ ഉള്ള നിവിൻ പോളിയും എൻ്റെ ഉള്ളിൽ ഉള്ള ജവാനും കൂടി പണി പറ്റിച്ചത്... വേറൊന്നുമല്ല ആയിഷയോട് ഇഷ്ട്ടമാണെന്ന് പറയാൻ മിസ്റ്റർ നായർ മതില് ചാടുന്നത് കണ്ടപ്പൊ എൻ്റെ മനസ്സ് മൈരൻ ഉള്ളിലെ മദ്യത്തിന്റെ പവറിൽ " മൊയലാളി നമ്മുക്കും ഒരു കൈ നോക്കിയിലോന്ന് " എന്നോട് പറയുപോലെ...പിന്നെ പറയണോ ചൂടല്ലേ...പിന്നെ നടന്നതൊക്കെ യാന്ത്രികമായിരുന്നു... അടുത്ത് പഴുക്കാൻ വെച്ച വാഴകൊലപോലെ കിടക്കുന്ന നന്ദുവിനെ ചവിട്ടി വിളിക്കാൻ തുടങ്ങി...
" ഡാ....നന്ദു ....ബാ എഴുന്നേറ്റേ പണിയുണ്ട്... "
ഞാൻ അവനെ കുലുക്കി വിളിച്ചു...
" ഏതെങ്കിലും പത്ത് കൂതറ റം അടിച്ച് ഓഫായവൻ അല്ല ഞാൻ...ഞാൻ അടിച്ച് ഓഫായ പത്ത് റംമും കൂതറയായിരുന്നു... "
വിളിച്ചപ്പോൾ ആശാൻ്റെ വായിൽ നിന്നും വന്ന കുന്നുംകുളം റോക്കി ഭായി ഡയലോഗ് കേട്ട് ഒരു നിമിഷം പൊട്ടി ചിരിച്ചു ആ ചിരി കേട്ടിട്ടായിരിക്കണം അവൻ ചാടി എഴുന്നേറ്റു...ബാക്കി ഉള്ളതൊന്നും ഒന്ന് ഞരുങ്ങിയതല്ലാതെ എണീറ്റില്ല...ഇവൻ്റെ ചെവിയുടെ കുണ്ടയ്ക്ക്
💬 Comments
View all comments