0%

Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]

ശോകം അടിച്ചിരിക്കുന്ന ഒരുത്തൻ ആവാൻ എനിക്ക് താല്പര്യമില്ലാത്തോണ്ട് നൈസ് ആയി പ്ലേറ്റ് തിരിച്ചതിന് ശേഷം അവിടെ നിന്നും വലിഞ്ഞു...പെണ്ണാണ് വർഗ്ഗം അല്ലെങ്കിൽ മനസ്സിൽ ഉള്ളതൊക്കെ ചൂഴ്ന്നെടുക്കും... അവിടുന്ന് നേരെ റൂമിൽ കേറിയതും ഞാൻ കംപ്ലീറ്റ് ഒക്കെ ആവാൻ തീരുമാനിച്ചു കാരണം പിള്ളാരുടെ മുന്നിൽ ശോകം അടിച്ചിരിക്കാൻ നടക്കത്തില്ല...

" ഹാ ഏമാൻ എത്തിയോ... "

റൂമിൽ കേറിയതും ശ്രീ എന്നെ നോക്കി പറഞ്ഞു... അതിന് നേരത്തെ ശ്രദ്ധയ്ക്ക് നൽകിയപോലുള്ള വോൾട്ടേജ് കുറഞ്ഞ ചിരിക്ക് പകരം നല്ല സി എഫ് എല്ലിൻ്റെ പവറുള്ള ചിരി മറുപടി ആയി കൊടുത്തു...

" അത് അങ്ങനാ പരമപുള്ളേ കുപ്പി എന്ന് കേട്ടാൽ കുഴിമാടത്തീന്ന് വരെ പൊന്തി വരും ഓരോന്ന്... "

എൻ്റെ ചിരി കണ്ട് നന്ദു നൈസായൊന്ന് വച്ചു...ആ മൈരൻ ആണല്ലോ സംഭവം പറഞ്ഞ് ന്വാമിനെ വിളിച്ചത്...

" പോടേയ് പോടേയ്... "

ഞാൻ നന്ദുവിനെ പിടിച്ച് ചെറുതായി ഒന്ന് തള്ളിയ ശേഷം അതുവിനടുത്തായി ഇരുന്നു...

" ഡാ അഭി ആൻ്റിയോടും അങ്കിളിനോടും വിളിച്ചെൻ്റെ വിഷ് പറയണേ...ഞാൻ ഈ മൈരൻ വിളിച്ചപ്പോഴാ അറിഞ്ഞത്... ഓണ്ലൈനിൽ ഒന്നും കേറിയില്ലായിരുന്നു... "

" ആടാ പറയാം... "

അവൻ അതിന് മറുപടി തന്നതോട് കൂടി പിന്നെ കളിയും ചിരിയുമായി സമയം അങ്ങ് പോയി...ഇതിനിടയിൽ ഫിസിയോതെറാപ്പി കൂടി കഴിഞ്ഞിട്ട് ഹോസ്പിറ്റലിൽ നിന്ന് വിട്ടാൽ മതി എന്നുള്ള അതുവിൻ്റെ അച്ഛൻ്റെ തീരുമാനം അവൻ ഞങ്ങളെ അറിയിച്ചു...അപ്പൊൾ 2 ആഴ്ച്ച കൂടി ഇവിടെ നിൽക്കേണ്ടി വരും...

അങ്ങനെ ഒരുവിധം സമയം ഒക്കെ നീങ്ങിയപ്പോൾ ഞങ്ങൾ അടിയൊക്കെ തുടങ്ങി...ജവാൻ്റെ വീര്യം

💬 Comments

View all comments