Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]
കരഞ്ഞുകൊണ്ട് താൻ ഓടിപ്പോയി അന്ന് തൊട്ട് എനിക്ക് തന്നോട് ദേഷ്യം തോന്നിയിട്ടില്ല...തനിക്ക് വേണ്ടി ആദ്യമായി അന്ന് ബസ് സ്റ്റാൻഡിൽ വെച്ച് തല്ല് ഉണ്ടാക്കിയതിന് താൻ എന്നെ കോളേജാണെന്നു പോലും നോക്കാതെ അന്ന് കെട്ടിപിടിച്ച് കരഞ്ഞപ്പോ ഇയാളെൻ്റെ ആരോ... ആയി മാറി..പ്പോയി... "
അത് പറയുമ്പോൾ ഒരുനിമിഷം എൻ്റെ കണ്ഠം ഒന്ന് വലിഞ്ഞ് മുറുകി...
" പിന്നീടങ്ങോട്ട് ഓരോ തവണ തന്നോട് സമയം ചിലവഴിക്കുമ്പോഴും എനിക്ക് തന്നെ അറിയില്ല... എൻ്റെ സ്നേഹം വല്ലാണ്ടങ്ങ് വർദ്ധിച്ചുപോയി...ഒടുക്കം ആതിരയുടെ മുന്നിൽ തന്നെ കാണിച്ചന്ന് അതാണ് ഞാൻ സ്നേഹിക്കുന്ന പെണ്ണെന്ന് പറഞ്ഞതും...തൻ്റോടൊപ്പം അന്ന് അർദ്ധനാരീശ്വര ക്ഷേത്രത്തിൽ വെച്ച് ഭഗവാനോട് ജീവിത കാലം മുഴുവനും താൻ എൻ്റെ കൂടെ ഉണ്ടാവാൻ പ്രാർത്ഥിച്ചതും ആത്മാർത്ഥയോടെ തന്നെയാ... "
വാക്കുകൾ ഹൃദയത്തിൽ നിന്ന് ഓരാന്നായി ഞാൻ പോലും അറിയാതെ പുറത്തേക്ക് വരുന്നുണ്ടായിരുന്നു...അതൊക്കെ അവൾ കണ്ണൊന്ന് ചിമ്മുക പോലും ചെയ്യാതെ എന്നെ നോക്കുമ്പോൾ ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു...
" പിന്നെ താൻ അന്ന് കണ്ടത്...അന്നതെ തൻ്റെ പെർഫോമൻസിൽ പിന്നെ ആതിര ശല്ല്യം ചെയ്യ്തിട്ടില്ല...അത് കൊണ്ട് തന്നെ പിന്നെ ഞാൻ അവളോട് ദേഷ്യം കാണിക്കാനും പോയില്ല...ഒരു ക്ലാസ്മേറ്റ് എന്ന രീതിയിൽ ഒരു ഫ്രണ്ടായി ഞാൻ വീണ്ടും അവളെ കണ്ട് തുടങ്ങി...അപ്പോൾ കോളേജ് ടൈമിലെ ജൂനിയർ പിള്ളേരുടെ ചെറിയ ഒരു തമാശ ഒരു ട്രൂത്ത് ഓർ ഡേറ് ഞാൻ അതിനെ അങ്ങനെ കണ്ടുള്ളൂ...അതൊന്ന് മനസ്സിലാക്കാൻ ഇയാള് ശ്രമിച്ചില്ല...അതെന്താന്ന് എനിക്കറിയില്ല...സാരമില്ല ഇതൊന്ന് പറയണം എന്ന് തോന്നി...ഇനി ശല്ല്യം ചെയ്യാനൊന്നും വരില്ല...അപ്പൊ ഇയാള് പൊക്കോ... "
ഞാൻ ഒടുക്കം എല്ലാം പറഞ്ഞു തീർന്നതും ഞാനൊരു നെടുവീർപ്പിട്ടു...പക്ഷെ
💬 Comments
View all comments