Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]
ഇത്രയൊക്കെ പറഞ്ഞിട്ട് പൊക്കോളാൻ പറഞ്ഞിട്ടും അവളൊരേ നിൽപ്പ് തന്നെ നിൽക്കുന്നത് കണ്ട് ശരിക്കും പറഞ്ഞാ പേടിയാ തോന്നിയത്...സമയം പാതിരാത്രി... ചുറ്റിലും ഇരുട്ട്... ഇനി സിനിമയിൽ ഒക്കെ കാണും പോലെ ഇവളിപ്പൊ വല്ല യക്ഷിയും ആയി മാറി എൻ്റെ ചോരകുടിക്കുവോ...
" ഡോ... പൊയിക്കോ...ഇയാള് ഉള്ളിൽ കയറിയിട്ട് വേണം എനിക്ക് പോകാൻ... "
ഞാൻ വീണ്ടും കൈ കൊണ്ട് ഒരു ഞൊട്ട ഇട്ടശേഷം പറഞ്ഞു... അതോടെ തിരിച്ചൊന്നും പറയാൻ നിൽക്കാതെ അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി...അത് എന്നിൽ ഒരു ചെറിയ നീരസമുണ്ടാക്കി...ഈ പാതിരാത്രി ഇത്രയൊക്കെ പറഞ്ഞിട്ടും അവളെന്നോട് ഒന്നും സംസാരിച്ചില്ലല്ലോ...മ്മ്...എന്തേലുമാവട്ടെ പറയാനുള്ളത് പറഞ്ഞു...ഇനി പോവാം അത്രെന്നെ...ഞാനും അവൾക്ക് പിന്നിലായി നടക്കാൻ തുടങ്ങി...
" അതേ... "
അവൾ ഉമ്മറത്ത് കേറിയതും ഞാൻ ശബ്ദം താഴ്ത്തി ഒരിക്കൽ കൂടി വിളിച്ചു...അത് കേട്ടതും അവൾ തിരിഞ്ഞെന്നെ നോക്കി...അതോടെ ഞാൻ വേഗം അവൾക്ക് അരികിലായി എത്തി...
" ഇയാള് അന്ന് പറഞ്ഞപോലെ കണ്ണികണ്ട എല്ലാം പെമ്പിള്ളാരുടേം കൈയ്യിൽ കേറി പിടിക്കുന്ന ഒരുത്തൻ അല്ല ഞാൻ...ഞാൻ മടിയൊന്നുമില്ലാതെ ഇയാളുടെ കൈയ്യിൽ കയറി പിടിച്ചെങ്കിൽ ഞാൻ എൻ്റെ പെണ്ണായി ഇയാളെ മനസ്സിൽ കണ്ടത് കൊണ്ടാണ്...സോറി...അപ്പൊ ശരി... "
അന്ന് അവൾ പറഞ്ഞ വാക്കുകൾ എൻ്റെ ഹൃദയത്തിൽ എത്രമാത്രം അഴാന്നിറങ്ങി എന്ന് അവൾ മനസ്സിലാക്കണം എന്നുള്ളത് കൊണ്ടാണ് ഞാൻ അതുകൂടി പറഞ്ഞത്... പറഞ്ഞതിന് ശേഷം അവളുടെ മുഖഭാവം പോലും നോക്കാതെ ഞാൻ തിരിഞ്ഞ് നടന്നു...
നേരെ നന്ദുവിനടുത്തേക്ക് എത്തിയപ്പൊ മനസ്സിലാകെ ഒരു തെളിച്ചം വന്നപോലെ...പറയേണ്ടതൊക്കെ പറഞ്ഞപ്പൊ ഒരു മനസുഖം...
" നായിൻ്റെ മോനെ... എന്നാ പിന്നെ ഒരു
💬 Comments
View all comments