0%

Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]

കൊച്ചിനേം ഉണ്ടാക്കി വെളുപ്പിന് വന്നേപോരാർന്നോ... "

ഞാൻ തിരിച്ചെത്തി എന്ന് കണ്ടതും നന്ദു പല്ലിറുമ്മി...കാരണം വിചാരിച്ചതിനേകാൾ സമയം എടുത്തല്ലോ ഞാൻ....

" ക്ഷമിയെടേയ്...എന്തായാലും വന്ന കാര്യം ഭംഗിയായി നടന്നു...ഒരു സുഖമുണ്ട് ഇപ്പൊ... "

ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...

" മ്മ്...മതി മതി ആരേലും കണ്ട് ഇനി പണിവാങ്ങാൻ നിക്കണ്ട പോകാം വാ... "

അവൻ എൻ്റെ കീശയിൽ നിന്നും ചാവിയും എടുത്ത് വണ്ടിക്ക് അരികിലേക്ക് നടന്നു...ഒരിക്കൽ കൂടി ഒന്ന് ആ ഗേറ്റിനടുത്ത് നിന്ന് ആ വീടിന് മുൻവശത്തേക്ക് നോക്കി... അപ്പോഴേക്കും ആ മുൻവാതിൽ അടഞ്ഞിരിന്നു...അതൊടെ ഗേറ്റും പഴയപടി ചാരി ഞാനും അവന് പിന്നാലെ ബൈക്കിൽ കേറി അവിടെ നിന്നും തിരിച്ചു...പോകും വഴി നടന്നതൊക്കെ ഞാൻ അവനോട് പറയുന്നുണ്ടായിരുന്നു....

അവിടെ നിന്നും തിരിക്കുമ്പോൾ അവളോട് എല്ലാം തുറന്നു പറഞ്ഞത് കൊണ്ട് മനസ്സിൽ ഒരു സമാധാനമായിരുന്നു...അല്ലെങ്കിലും പ്രണയത്തിന്റെ കാര്യത്തിൽ ഒരിക്കലും തുറന്ന് പറയാൻ ഉള്ളത് മടിച്ച് ഉള്ളിൽ വെക്കരുത്...കാരണം പറയാൻ ഉള്ള മടിയും പേടിയും കാരണം ഈ ലോകത്ത് ഏറ്റവും കൂടുതൽ നിരാശ നൽകിയ ഒരു വികാരം അത് പ്രണയം മാത്രമാണ്... അപ്പോഴും അത്രയൊക്കെ പറഞ്ഞിട്ടും ഒരു മറുപടി അവൾ തരത്തതിൽ ഒരു അസ്വസ്ഥത എനിക്കുണ്ട്...പക്ഷെ അത് മനസ്സിലാക്കാൻ അതികം സമയം വേണ്ടി വന്നില്ല...കാരണം പിന്നീടങ്ങോട്ട് കുറച്ചു ദിവസം അവളെങ്ങനെയാണോ എന്നോട് പെരുമാറിയത് അത് പോലെ തിരിച്ച് ഞാനും കാണിച്ച് തുടങ്ങി... മുഖാമുഖം നടന്നകന്ന നിമിഷം പോലും എന്നോട് എന്തോ സംസാരിക്കാൻ വന്നപോഴും ഞാൻ അവളെ ഒന്ന് നോക്കാൻ പോലും നിന്നില്ല... മനപൂർവ്വം ഒഴിഞ്ഞുമാറിയിരുന്നു...എന്തിനാണെന്ന് ചോദിച്ചാൽ എനിക്കും

💬 Comments

View all comments