Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]
രാഷ്ട്രീയകാരെ പോലെ ഡയലോഗ് പറയുവാ...എഴുന്നേറ്റ് വേഗം റെഡിയാവടാ പോത്തേ... "
അമ്മയ്ക്ക് ന്വാമ്മിൻ്റെ പ്രഭാത ചളികൾ കാര്യമായി അങ്ങ് ഏറ്റില്ല എന്ന് തോന്നുന്നു...
" പിന്നേ...എൻ്റെ നിശ്ചയം ഒന്നുമല്ലല്ലോ ഇത്ര തിരക്ക് കൂട്ടാൻ... ചുമ്മാ ഇരി ഡോക്ടറേ... "
ഞാൻ പുള്ളിക്കാരിയുടെ താടി തുമ്പ് പിടിച്ചൊന്ന് കുലുക്കിയ ശേഷം ബാത്ത് റൂമിൽ കേറാൻ നീങ്ങി...
" അതിന് നിനക്ക് നിശ്ചയം ചെയ്യാൻ പെണ്ണ് കിട്ടീട്ട് വേണ്ടെ കുട്ടാ.... അത്രയ്ക്ക് ഹതഭാഗ്യയായ ഒരു കുട്ടി ഉണ്ടാവുമോ... "
എന്നെ നോക്കി കളിയാക്കി ചിരിച്ച് അമ്മ താഴേക്ക് നടന്നു...ഞാൻ ആണെങ്കിൽ ആകെ ചൂളിപ്പോയി....തിരിച്ചൊന്നും പറയാനും പറ്റിയില്ല... അപ്പോളേക്കും അമ്മ സ്ഥലം വിട്ടു...രാവിലത്തന്നെ അമ്മയുടെ കൈയ്യിൽ നിന്നും തന്നെ നല്ല ഊക്ക് ലഭിച്ചു...എനിക്കെന്തിൻ്റെ കേടായിരുന്നു...
അങ്ങനെ പ്രഭാത കർമ്മങ്ങൾക്ക് ശേഷം ഒരു കൗതുകത്തിന് ഞാൻ ട്രിമ്മർ എടുത്ത് ബാത്ത്റൂമിൽ കയറി മിറർ നോക്കി എൻ്റെ റോക്കിഭായി കണക്കെ വളർന്ന താടിയും മുടിയും ചെറുതായി ഒന്ന് ട്രിമ്മ് ചെയ്യ്തു...അല്ലേലും പ്രേമം തോന്നിയാ അങ്ങനെ പല തോന്നലുകളും ഉണ്ടാവുമല്ലോ...അങ്ങനെ ഇന്നത്തെ വട്ടാണ് ഗെറ്റപ്പ് ചേഞ്ച്... മ്മ് കൊള്ളാം...കുഞ്ചാക്കോ ബോബൻ തോറ്റുപോകും ഊള ലുക്കിൻ്റെ കാര്യത്തിൽ എന്നോട് മൽസരിച്ചാൽ...ചുമ്മാ പറഞ്ഞതാട്ടോ...താടിയും മുടിയും ഒന്ന് ഒതുക്കിയപ്പൊ ഞാൻ പഴയതിലും ഇത്തിരി വെടിപ്പ് ഉള്ളപോലെ ഉണ്ട്...അങ്ങനെ ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞ് താഴേക്കിറങ്ങിയപ്പൊ അച്ഛനും അമ്മയും ഹാളിൽ ഇരിക്കുന്നു...
" അല്ല ഇതാര്....ഇതെന്തോ പറ്റി എൻ്റെ പൊന്നുമോന് ഇങ്ങനൊരു മാറ്റം....അമ്മ പെണ്ണ് കിട്ടില്ല എന്ന് പറഞ്ഞത് കാര്യമാക്കിയോ... "
താഴേക്കിറങ്ങിയതും കോലം കണ്ട് ആദ്യ കമൻ്റ് അമ്മയുടെ വകയായിരുന്നു...അതിന് ഞാൻ ഒന്നും തിരിച്ച് പറയാതെ അമ്മയെ നോക്കി കൊഞ്ഞനം കുത്തി...
" ഒന്ന് പോടി...ചെറുക്കൻ എന്നാ ഗ്ലാമർ ആണെന്ന് നോക്കിയെ...നിനക്ക് ഇതാടാ ചേരുന്നത്... "
അച്ഛൻ്റെ വക ഊക്കൽ പ്രതീക്ഷിച്ചെങ്കിലും അവിടെ നല്ലൊരു റസ്പോണ്സ് കിട്ടിയത് ഒരു ആശ്വസമായി... അതൊടെ പുള്ളിക്കാരനെ നോക്കി ഒന്ന് ചിരിച്ചതിന് ശേഷം ഞാൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന പണിയിലേക്ക് കടന്നു...അങ്ങനെ കഴിപ്പും കഴിഞ്ഞ് നേരെ അപ്പുറത്തേക്ക്...ഐ മീൻ സൂര്യയുടെ വീട്ടിലേക്ക്...ഒടുക്കം അവിടുത്തെ കാര്യം പരിപാടി ഒക്കെ കഴിഞ്ഞ
💬 Comments
View all comments