Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]
ഉത്തരം ഇല്ലേ നിന്റെ പക്കൽ...മ്മ്...പക്ഷെ എനിക്ക് ഒരു ഉറപ്പുള്ള ഒരു ഉത്തരം നിനക്ക് നൽകാൻ കഴിയും.. നീ കഷ്ടപ്പെട്ട് ശ്രമിച്ചാലും അവൾക്ക് പക്ഷെ ഈ ജന്മത്തിൽ ഇനി നിന്നെ അല്ലാതെ ഒരാളെ ഇഷ്ടപ്പെടാൻ പറ്റില്ലാന്നുള്ള സത്യം... "
ചേട്ടത്തിയുടെ വായിൽ നിന്നും വന്ന വാക്കുകൾ കാതുകളിലൂടെ ഇരിച്ചു കയറിയ അടുത്ത നിമിഷം ഞാൻ ഒരു ശിലപോലെ ചേട്ടത്തിയുടെ മുഖം നോക്കി സ്തംഭിച്ച് നിന്നു...ദിവ്യാ...അവൾക്ക് എന്നെ ഇഷ്ടമാണെന്നോ...ഞാൻ കരുതിയത്...അതിലേറെ ആഗ്രഹിച്ചത്...അത് സത്യമാണെന്നോ....!!
" എന്താ ഞാൻ പറഞ്ഞത് വിശ്വാസം വരുന്നില്ലെ...പക്ഷെ നീ വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യം ആണ് ഞാൻ പറഞ്ഞത്...നീ സ്നേഹിക്കുന്നതിലേറെ എത്രയോ മടങ്ങ് നിന്നെ എൻ്റെ കുഞ്ഞ് പെങ്ങൾ സ്നേഹിക്കുന്നുണ്ട്...അത് ഇന്നലെ ഞാൻ അറിഞ്ഞു...അവളുടെ വായിൽ നിന്ന് തന്നെ... "
ചേട്ടത്തി ഒരു ചിരിയോടെ എന്നെ നോക്കി പറഞ്ഞതും പൂർണമായും വിശ്വാസം വരാത്ത പോലെ ഞാൻ ചേട്ടത്തിയെ നോക്കി...
" അപ്പോൾ അവളെന്നോട് അന്ന് പറഞ്ഞതും...ഞാൻ എല്ലാം തുറന്ന് പറഞ്ഞപ്പോൾ ഒരു മറുപടി പോലും തരാതെ നിന്നതും ഒക്കെ എന്തിനാ... "
സ്വഭാവികമായും ഉള്ളിലുള്ള എൻ്റെ സംശയം ഞാൻ ചേട്ടത്തിയോട് ചോദിച്ചു...
" നിനക്ക് എൻ്റെ കൊച്ചിനെ അറിയില്ല...അവളുടെ സ്വഭാവത്തെ പറ്റിയും അറിയില്ല... കുഞ്ഞുനാൾ മുതലേ അവളുടെ സാധനങ്ങൾ അത് എന്ത് തന്നെ ആയാലും... ആര് തന്നെ ആയാലും...അത് മറ്റൊരാൾ തൊടുന്നത് പോലും അവൾക്ക് ഇഷ്ടമല്ല...അത് പോലെ തന്നെയാണ് നിൻ്റെ കാര്യവും...അവളേറ്റവും ഇഷ്ടപ്പെടുന്ന നിന്നെ അന്ന് കോളേജിൽ അങ്ങനെ കണ്ടപ്പൊ അവൾക്ക് ദേഷ്യം വരാതിരിക്കുവോ.... അപ്പോഴൊന്നും എനിക്കറിയില്ലായിരുന്നു നിങ്ങടെ കാര്യം... പക്ഷെ എനിക്ക് സംശയം ഉണ്ടായിരുന്നു.. പക്ഷെ
💬 Comments
View all comments