0%

Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]

ഇന്നലെ ആ മൊതലിൻ്റെ വായിൽ നിന്നും എല്ലാം പുറത്ത് വന്നു... "

ചേട്ടത്തി പറയുന്നത് ഒരു കൊച്ച്കുട്ടി മുത്തശ്ശി പറയുന്ന കഥ കേൾക്കുന്ന കൗതുകത്തോടെ ഞാൻ കേട്ടു...

" പിന്നെ അവൾക്കും നിനക്കവളെ ഇഷ്ടമാണെന്ന് സംശയമുണ്ടായിരുന്നു... അതുകൊണ്ട് നിന്നെ ഒന്ന് ചൂട് പിടിപ്പിക്കാനും നിന്റെ വായിൽ നിന്ന് ഇഷ്ടമാണെന്ന് കേൾക്കാനും വേണ്ടിയാണ് അവളിത്തിരി വെയിറ്റ് ഇട്ട് നിന്നത്...പക്ഷെ നീ രാത്രി അങ്ങനെ വരുമെന്ന് സ്വപ്നത്തിൽ പോലും ആ പെണ്ണ് കരുതിയില്ല...അതാ ഒരു വാക്ക് പോലും മറുപടി പറയാൻ അതിന് പറ്റാത്തത്...ഒരു പൊട്ടി പെണ്ണാടാ എൻ്റെ കുഞ്ചൂസ്സ്...കുഞ്ഞുങ്ങളുടെ സ്വഭാവവും പരിഭവവും ഉള്ള ഒരു പാവം പെണ്ണ്...ഇപ്പൊ നീ അവളെ ശ്രദ്ധിക്കുന്നില്ല അവളെ നോക്കുന്നില്ലാ എന്നൊക്കെ പറഞ്ഞ് ഇന്നലെ എന്നെ കെട്ടിപിടിച്ച് ഒരുപാട് കരഞ്ഞു...ഒരു തരത്തിൽ പറഞ്ഞാ ചുരുങ്ങിയ കാലയളവിൽ തന്നെ നീ എന്ന് പറഞ്ഞാൽ ആ പെണ്ണിന് വട്ടാ...ഇതുവരെ ആരോടും അവൾക്ക് ഇങ്ങനെ തോന്നിട്ടില്ല... "

ചേട്ടത്തി ദിവ്യയ്ക്ക് എന്നോടുള്ള സ്നേഹം എൻ്റെ മുന്നിൽ ഒരു പുസ്തകം പോലെ തുറന്നു വച്ചപ്പൊ സന്തോഷത്താൽ വാക്കുകൾ ഒന്നും പുറത്ത് വരുന്നുണ്ടായിരുന്നില്ല...അല്ലെങ്കിലും ചില നിമിഷങ്ങൾ നമ്മുക്ക് വാക്കുകളാൽ വർണിക്കാൻ പറ്റുവോ...കൂടുതൽ ഒന്നും പറയാതെ ഞാൻ ചേട്ടത്തിയുടെ കൈയ്യിൽ കയറി പിടിച്ചു...പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ...

" ചേട്ടത്തിക്ക് എന്നോട് ദേഷ്യം ഉണ്ടോ...ഞാൻ... "

എനിക്കപ്പോൾ അറിയേണ്ടത് അത് മാത്രമായിരുന്നു...ഒരു അനുജനെ പോലെ കണ്ട് എല്ലാം സ്വാതന്ത്ര്യവും തന്ന് ഞാൻ അത് മുതലെടുത്തോ എന്ന ചിന്ത പുള്ളിക്കാരിയുടെ മനസ്സിൽ ഉണ്ടോ എന്ന്...

" നീ എന്താടാ അങ്ങനെ പറഞ്ഞെ...ഈ ചേട്ടത്തി മനസ്സ് കൊണ്ട് ഏറ്റവും

💬 Comments

View all comments