0%

Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]

കൂടുതൽ ആഗ്രഹിച്ച ഒന്നായിരുന്നു ഇത്...എൻ്റെ കുഞ്ഞനുജത്തി ഒരുപാട് ഇരുണ്ടു മൂടിയ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ട്...അതിലെ ഏറ്റവും വലിയ വേദനയായിരുന്നു അവളുടെ അമ്മയുടെ വിയോഗം...അതിൽ നിന്നൊക്കെ മാറി പെണ്ണ് ഇത്രയേറെ സന്തോഷിച്ച് കാണുന്നത് ഈ അടുത്ത കാലത്താ...അതിന് കാരണം നീ അല്ലേടാ മോനേ...സന്തോഷേ ഉള്ളൂ... ഇരുണ്ട് മൂടിയ എൻ്റെ കുഞ്ഞിൻ്റെ ജീവിതം തെളിയാൻ കേവലം ഒരു വെളിച്ചം പോരാ... അതിന് സൂര്യനെ പോലെ കത്തി ജ്വലിക്കുന്ന പ്രകാശം വേണം...നിന്നെ പോലെ.... "

ചേട്ടത്തി സന്തോഷത്താൽ കണ്ണിൽ നിന്നും വന്ന കണ്ണുനീർ തുടച്ച് കൊണ്ട് എൻ്റെ നെറ്റിയിൽ വാൽസല്യത്തോടെ തലോടി...അത് മാത്രം മതിയായിരുന്നു എനിക്ക് മരണം പോലും ഇനി ദിവ്യയ്ക്ക് മേൽ ദ്രിഷ്ഠി പത്തിപ്പിക്കുമ്പോൾ എന്നെ കൂടി തടുക്കണം എന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താൻ...ഞാൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു...അത് കണ്ട് ചേട്ടത്തിയും...

" ചേട്ടത്തി എനിക്ക് സന്തോഷം കൊണ്ട് വാക്കുകൾ പോലും കിട്ടുന്നില്ല...ഒരുപാട് സന്തോഷം ഉണ്ട്...ഇനി അവളോടൊപ്പം ഞാനുണ്ടാവും എപ്പോഴും...ഒരാപത്തിനും അവളെ ഞാൻ വിട്ടുകൊടുക്കില്ല... അങ്ങനെ നടക്കണം എങ്കിൽ ആദ്യം ചേട്ടത്തിക്ക് ഈ അനിയനെ നഷ്ടപെടണം... അത്ര മാത്രേ എനിക്ക് പറയാനുള്ളൂ...പൊന്ന് പോലെ ഞാൻ നോക്കും... "

ഞാൻ ചേട്ടത്തിയെ നോക്കി എൻ്റെ ഹൃദയം പറഞ്ഞു തന്ന വാക്കുകൾ എൻ്റെ ഉറപ്പായി നൽകി...

" അത് എനിക്കറിയാടാ മോനെ...പിന്നെ തൽക്കാലം അത് നമ്മൾ മാത്രം അറിഞ്ഞാ മതി...പിന്നെ ഞാൻ ഇതൊന്നും സംസാരിച്ചത് അവൾ അറിയേണ്ടാ... അവള് തന്നെ വന്ന് പറയട്ടെ നിന്നോട്... "

" ഹാ പറയില്ല....പിന്നെ അവളിങ്ങോട്ട് പറയാൻ വരട്ടെ ഞാൻ കൊടുക്കുന്നുണ്ട്... പിന്നെ ഞാൻ ഒരു പ്ലാനിടട്ടെ

💬 Comments

View all comments