0%

Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]

കൂട്ടികിഴിച്ചപ്പോൾ ഒരു കാര്യം പിടികിട്ടി...നമ്മുക്ക് വേണ്ടപ്പെട്ടവർ കൂടുതൽ ഒന്നും പറയേണ്ട ഇത്തിരിപോകുന്ന ഒരു നോവ് തന്നാൽ മതി അത് നമ്മുടെ മനസ്സ് തന്നെ ഉള്ളിലിട്ട് ഒരു കനലായി നമ്മളെ എരിയിക്കുമെന്ന്...ഇന്നലെ അവളുടെ അടുത്ത് നിന്നും ഉണ്ടായ കാര്യങ്ങൾ ആലോചിച്ച് വീട്ടിലെത്തിയ ഞാൻ റൂമിൽ കേറി സങ്കടവും ദേഷ്യവും ഓക്കെ കാരണം ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു....ഇത്രയേറെ ഞാൻ അവളെ സ്നേഹിച്ചു പോയോ...? കോളേജിൽ പോകാനൂം ഒന്നിനും ഒരു മൂഡ് ഉണ്ടായിരുന്നില്ല... അതുകൊണ്ട് എല്ലാരേയും പോലെ ഇച്ചിരി മനസമാധാനം ലഭിക്കാൻ അവസാന ആശ്രയം ഉറക്കം മാത്രമാണ്... അതുകൊണ്ട് നന്ദുവിന് വരില്ലാന്നൊരു മെസേജ് അയച്ചതിന് ശേഷം ഒന്ന് മയങ്ങി...

പിന്നെ എപ്പോഴത്തേയും പോലെ നിർത്താതെയുള്ള ഫോണടി കേട്ടപ്പോൾ ആണ് കണ്ണ് തുറന്നത്...അല്ലേലും അത് അങ്ങനെയാണല്ലോ... ഒന്ന് സമാധാനമായി കിടക്കുമ്പോൾ അപ്പൊ തുടങ്ങും ഈ മൈര് ഫോണിൻ്റെ നിലവിളി...ചേട്ടത്തിയായിരുന്നു ഫോണിൽ...

" ഇവരൊറ്റയാളാ ഒന്നും അറിയില്ലെങ്കിലും എൻ്റെ ഉള്ളിൽ മൊട്ടിട്ട പലതിനും വളമിട്ട് വലുതാക്കിയത്... "

ഞാൻ ആത്മഗതം പറഞ്ഞ് ഫോൺ എടുത്തു ചൊവിയോട് അടുപ്പിച്ചു...

" നിനക്കെന്താടാ ഫോണെടുത്തൂടെ...ന്താ നിൻ്റുദ്ദേശം ക്ലാസിനെന്താ വരാത്തെ... "

ഫോണെടുത്തതും മറുതലയ്ക്കൽ ഒരു ചീറലായിരുന്നു...

" എനിക്കെന്തോ സുഖമില്ല...ഞാൻ ഇന്ന് വരില്ല... "

ഉറക്കച്ചടവോടെ ഞാൻ ഒറ്റശ്വാസത്തിൽ മറുപടി നൽകി

" ഏഹ്...നിനക്കെന്തോ പറ്റി...? "

ഞാൻ സുഖമില്ലാന്ന് പറഞ്ഞത് കൊണ്ടാവണം മറുതലയ്ക്കൽ ഒരു വേവലാതി...

" അയ്യോ ഒന്നൂല്ല്യ...സുഖമില്ലാന്ന് പറഞ്ഞത് അസുഖമല്ല... മൂഡിലാന്നാ... "

" ഓ അങ്ങനെ...അതെന്താ പ്രശ്നം... നിന്ന് കളിക്കാതെ വാ ചെറുക്കാ...ഇനി ആകെ അത്രമാസെ ഉള്ളൂ...നിനക്ക് പാസാവണ്ടേ... "

വെറുതെ

💬 Comments

View all comments