0%

Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]

പോകാൻ നിന്നില്ല...നേരെ അപ്പുറത്തയ സൂര്യയുടെ വീട്ടിലേക്ക വിട്ടു... പിറ്റേന്ന് നിശ്ചയം ആണല്ലോ... എല്ലാവരും അതിന്റെ തിരക്കിൽ ആയിരുന്നു...മിക്ക സമയത്തും പക്ഷെ എൻ്റെ ചിന്ത അവളെ കുറിച്ചാലോജിച്ചായിരുന്നു...നാളെ ഒക്കെ ശരിയാക്കണം...സൂര്യയുടെ വീട്ടിൽ നിന്നും പിന്നെ ഏറെ വൈകിയാണ് വീട്ടിൽ എത്തിയത്...വന്നപാടെ നല്ല ക്ഷീണം കാരണം കിടന്ന് ഉറങ്ങി...പിറ്റേന്ന് അമ്മയുടെ തെറി കേട്ട് എഴുന്നേൽക്കുന്നു...സ്വഭാവികം....

" നിനക്ക് നേരത്തേം കാലത്തേം എഴുന്നേറ്റൂടെ ചെക്കാ...ഒരു മാറ്റവുമില്ല... "

അമ്മയുടെ കഠിന പ്രയത്നത്തിൽ ഒരുവിധത്തിൽ ഉറക്കം എഴുന്നേറ്റ എന്നെ നോക്കി കടുപ്പത്തിൽ അമ്മ പറഞ്ഞു... പുള്ളിക്കാരി ഒക്കെ ഓൾറെഡി റെഡി ആയിട്ടുണ്ട്...

" പിന്നേ...കേരളത്തിലെ റോഡുകൾക്കും മുല്ലപ്പെരിയാർ ഡാമിനും എന്തിനേറെ മാതാശ്രീയുടെ സ്ഥിരം തെറിവിളികൾക്കും ഇല്ലാത്ത മാറ്റം എന്തിന് എൻ്റെ സ്വഭാവത്തിൽ ഞാൻ വരുത്തണം...പറയൂ... "

ഞാൻ പുള്ളിക്കാരിയെ നോക്കി ഒരു ആക്കിയ ചിരിയോടെ പറഞ്ഞു...പക്ഷെ അടുത്ത നിമിഷം എൻ്റെ തലമണ്ടയ്ക്ക് തലയണ കൊണ്ടോരു കിഴുക്ക് കിട്ടി...

" നേരോം കാലോം ഇല്ലാതെ എഴുന്നേറ്റതും പോരാ അവൻ രാഷ്ട്രീയകാരെ പോലെ ഡയലോഗ് പറയുവാ...എഴുന്നേറ്റ് വേഗം റെഡിയാവടാ പോത്തേ... "

അമ്മയ്ക്ക് ന്വാമ്മിൻ്റെ പ്രഭാത ചളികൾ കാര്യമായി അങ്ങ് ഏറ്റില്ല എന്ന് തോന്നുന്നു...

" പിന്നേ...എൻ്റെ നിശ്ചയം ഒന്നുമല്ലല്ലോ ഇത്ര തിരക്ക് കൂട്ടാൻ... ചുമ്മാ ഇരി ഡോക്ടറേ... "

ഞാൻ പുള്ളിക്കാരിയുടെ താടി തുമ്പ് പിടിച്ചൊന്ന് കുലുക്കിയ ശേഷം ബാത്ത് റൂമിൽ കേറാൻ നീങ്ങി...

" അതിന് നിനക്ക് നിശ്ചയം ചെയ്യാൻ പെണ്ണ് കിട്ടീട്ട് വേണ്ടെ കുട്ടാ.... അത്രയ്ക്ക് ഹതഭാഗ്യയായ ഒരു കുട്ടി ഉണ്ടാവുമോ... "

എന്നെ നോക്കി കളിയാക്കി ചിരിച്ച് അമ്മ താഴേക്ക്

💬 Comments

View all comments