Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]
സന്തോഷം മൂത്ത് പിന്നെ ഒരു അങ്കമായിരുന്നു... ചാടിതുള്ളി ഫ്രഷായി ഞാൻ പതിവിലും ഇച്ചിരി നേരത്തെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി...മനസ്സ്മൊത്തം പ്രതീക്ഷകളായിരുന്നു എൻ്റെ ദിവ്യയെ കുറിച്ചോർക്കുമ്പോൾ...അങ്ങനെ ഹോസ്പിറ്റൽ എത്താറാവുമ്പൊ ഒടുക്കത്തെ ഒരു മഴ...ഒരുവിധം നനഞ്ഞാണ് ഞാൻ പാർക്കിംഗിൽ എത്തിയത്... പ്രതീക്ഷിച്ച പോലെ അവിടെ ദിവ്യയെ കണ്ടതും ആ മഴ പോലും എനിക്ക് ശുഭലക്ഷണം ആയി തോന്നി...പക്ഷെ സന്തോഷം പുറത്ത് കാണിക്കാതെ മികച്ച നടനുള്ള അവാർഡ് വാങ്ങും എന്ന ലക്ഷ്യത്തോടെ ഞാൻ വണ്ടി അവൾകരികിൽ പാർക്ക് ചെയ്ത് അവളെ മൈൻ്റ് ചെയ്യാതെ അൽപം മാറി കുടയില്ലാതെ എങ്ങനെ പോകും എന്ന തരത്തിൽ നിന്നു...അത് കണ്ടതും അവൾ ഒടുക്കം മെല്ലെ മെല്ലെ എൻ്റെ അടുത്തേക്ക് നടന്നു വന്നു...ഈ സമയം എൻ്റെ നെഞ്ച് പെരുമ്പറ കൊട്ടുന്നുണ്ടെന്ന് എനിക്കല്ലെ അറിയൂ...
" അതേ... "
എൻ്റെ അടുത്തെത്തിയതും അവളെന്നെ പതിഞ്ഞ സ്വരത്തിൽ വിളിച്ചു പക്ഷേ ഞാനത് കേൾക്കാത്ത പോലെ നിന്നു...
" അതേ...ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ... "
വീണ്ടും ദയനീയ ഭാവത്തിൽ അവളെന്നെ വിളിച്ചു...
" ഞാനൊക്കെ കണ്ണീ കണ്ട പെണ്പിള്ളേരുടെ കൈയ്യിൽ കേറി പിടിക്കുന്ന കൂട്ടത്തിൽ ഉള്ളതാ... അതുകൊണ്ട് സംസാരിക്കാൻ ഒന്നും നിൽക്കേണ്ട...പറയാൻ ഉള്ളതൊക്കെ എനിക്കായിരുന്നു...അത് ഞാൻ പറഞ്ഞല്ലോ...അത് കഴിഞ്ഞു... "
ഞാൻ ഒരാണിൻ്റെ മുഴുവൻ ഗൗരവും ശബ്ദത്തിൽ കലർത്തി അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു...അതോടെ കുറച്ചു നിമിഷത്തേക്ക് അവിടെ ശക്തമായ മഴയുടേയും ഇടിയുടേയും ശബ്ദം മാത്രം കേൾക്കാം...
" അപ്പൊ എൻ്റെ ഇഷ്ടമോ... "
അവളുടെ വായിൽ നിന്നും വന്ന വാക്കുകൾ ഒരു നിമിഷം എന്നെ അവൾക്ക് മുഖം മുഖം തിരിച്ചു...
" എന്ത്... "
" നിന്റെ ഇഷ്ടം നീ പറഞ്ഞു...അപ്പൊ എൻ്റെ ഉള്ളിൽ ഉള്ള നിന്നോടുള്ള ഇഷ്ടം ഞാൻ എവിടെ പറയണം... "
എന്നെ മുഖം ഉയർത്തി നോക്കി ദിവ്യ അത് പറഞ്ഞപ്പൊ ഒരു നിമിഷം ഞാൻ അവളുടെ നോട്ടത്തിൽ സ്വയം അലിഞ്ഞ് ഇല്ലാതായി...കിളി പോയീന്ന് സിംപിൾ ആയി പറയാം...
" സത്യാ... ഒരുപാട് ഇഷ്ടാ...ൻ്റെ ജീവനാ...എനിക്കറിയാർന്നു എന്നെ ഇഷ്ട്ടാന്ന് അത് ഈ വായീന്ന് കേൾക്കാൻ വേണ്ടിയാ
💬 Comments
View all comments