Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]
പെട്ടന്ന് തന്നെ ഞങ്ങൾ അവിടെ എത്തി...നമ്മുടെ പിള്ളേര് സംഘത്തിൽ നന്ദുവും ശ്രീയും കൂടെ ഉണ്ടായിരുന്നു...അഭിക്ക് ഒരു എക്സാം ഉള്ളത് കൊണ്ട് അവൻ വന്നില്ല...അവന്മാരെൻ്റെ ലുക്കിലെ മാറ്റം കണ്ട് ചെവി തോരാതെ അവളുടെ പേരും പറഞ്ഞ് ഊക്കി വിട്ടിരുന്നു....അങ്ങനെ എല്ലാവരും ഉള്ളിലേക്ക് കയറിയ ശേഷം പതുക്കെയാണ് ഞങ്ങൾ ഉള്ളിലേക്ക് കയറിയത്... ഉള്ളിലേക്ക് കയറിയതും ആകെ മൊത്തം ബഹളമായിരുന്നു നമ്മൂടെ ബന്ധുക്കളും അവരുടെ ആളുകളും ഒക്കെ കൂടി കൊള്ളാം... അതിനിടയ്ക്ക് ചേട്ടത്തിയെ കണ്ടു കിട്ടി...ആള് നല്ല സുന്ദരി ആയിട്ടുണ്ട്...എന്നെ കണ്ടതും ഓടി വന്ന് സ്നേഹത്തോടെ സ്വീകരിച്ച് വിശേഷങ്ങൾ ചോദിച്ചു...ഒപ്പം നമ്മുടെ പിള്ളാരോടും...പിന്നെ ഗെറ്റപ്പ് ചേഞ്ചിന് സ്പെഷ്യൽ മെൻഷൻ....
ഒടുക്കം ചേട്ടത്തി തിരക്കുകളിൽ മുഴുങ്ങിയതോടെ ഞങ്ങൾ ഉമ്മറത്തുള്ള ചെയറിൽ ഇരുന്നു... പിന്നെ അവരുടെ ബന്ധുക്കളും ദിവ്യയുടെ അച്ഛനും ഒക്കെ വന്ന് വിശേഷം പങ്കുവയ്ക്കുമ്പോഴും ന്വാമ്മിൻ്റെ കണ്ണ് പിന്നെ സേതുരാമയ്യറെ പോലെ ആരെ തിരഞ്ഞ് പോകും എന്ന് പ്രത്യേകം പറയേണ്ടല്ലോ...ഒരുപാട് തിരക്കി... ഒടുക്കം കണ്ടുകിട്ടി നമ്മുടെ ആളെ...കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടിയതും ഒരു കടും നീല ദാവണിയിൽ മയിൽപ്പീലി പോലുള്ള കമ്മലും അണിഞ്ഞ് കയ്യിൽ അതികം കെട്ടിവെയ്പൊന്നുമില്ലാതെ ഇടതു കൈയിൽ ചെറിയ ഒരു സ്വർണ ബ്രേസ്ലേറ്റ് ആണെന്ന് തോന്നുന്നു...മറുകൈയ്യിൽ ഗോൾഡൺ കളർ വാച്ചും...കട്ടിയായി എഴുതിയ അഞ്ചനമിഴികളും നെറ്റിയിലെ ചന്ദനക്കുറിയും അണിഞ്ഞ് നിൽക്കുന്ന എൻ്റെ സുന്ദരികോത ദിവ്യകുട്ടി... എൻ്റെ സാറെ ആ ലുക്ക് കണ്ടാ ഇപ്പൊ ഒരു മോതിരം കിട്ടിയാ ഓടി പോയി ഫസ്റ്റ് ഞങ്ങടെ നിശ്ചയം നടത്തായിരുന്നു...ഞാൻ അവളെ തന്നെ നോക്കി നിൽക്കുകയാണ് കുറച്ച് ആറ്റിറ്റ്യൂഡ് പിടി മൈരേന്ന് മനസ്സ് മൈരൻ ഉള്ളീന്ന് പറഞ്ഞത്
💬 Comments
View all comments