Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]
കൊണ്ട് ഞാൻ പെട്ടെന്ന് ശ്രദ്ധ തിരിച്ചു...
" എന്നാലും ഈ പെണ്ണൊക്കെ ഇവനെയൊക്കെ എന്ത് കണ്ടിട്ടാണോ നോക്കിയത്... "
എൻ്റെ കോപ്രായങ്ങൾ കണ്ടോണ്ട് നിൽക്കുന്ന നന്ദു ശ്രീയെ നോക്കി പറഞ്ഞു...അതിനവൻ എന്നെ നോക്കി ഒരു ആക്കിയ ചിരികൂടി പാസ്സാക്കിയതോടെ ഞാൻ നന്ദുവിൻ്റെ കാലിന് നോക്കി ഒരു ചവിട്ട് കൊടുത്തു...അപ്പോഴായിരുന്നു അങ്ങോട്ടേക്ക് ദേവനന്ദ അതായത് എൻ്റെ ഒരു അമ്മാവൻ്റെ മോളുടെ എൻഡ്രി...വകയിൽ ഒരു മൊറപ്പെണ്ണായി വരും...
" ഹലോ മോനെ ഇവിടുണ്ടായിരുന്നോ...ഞാൻ കുറേ തിരഞ്ഞു... "
എൻ്റെ അടുത്തെത്തിയതും തൊട്ടടുത്തുള്ള ചെയറിൽ ഇരുന്ന് എൻ്റെ തോളിലൂടെ കൈയ്യിട്ട് അവൾ ചോദിച്ചു...പ്രായത്തിൽ ഒരു രണ്ട് വയസ്സ് ഇളയത് ആണെങ്കിലും അതിന്റെ ബഹുമാനമൊന്നും ലവളെനിക്ക് തരിറില്ല...കാരണം ഞങ്ങൾ നല്ല കൂട്ടായിരുന്നു...
" ഹാ ഇതാര്...ഇതെവിടുന്ന് പൊങ്ങി...വീട്ടിൽ കണ്ടിലെല്ലോ... "
ഞാൻ അവളെ കണ്ട സന്തോഷത്തിൽ വിവരം തിരക്കി...ഒപ്പം പിള്ളേരേയും അവളേയും പരസ്പരം പരിചയപെടുത്തി...ഇതൊക്കെ മുകളിൽ ഇരിക്കുന്ന നമ്മുടെ ആള് വീക്ഷിക്കുന്നുണ്ട്...
" ഇറങ്ങാൻ ഇച്ചിരി വൈകിയത് കൊണ്ട് ഞങ്ങൾ ഇങ്ങോട്ടേക്ക് തന്നെ തിരിച്ചെടാ ആദ്യം...അല്ല നീ ആള് മാറിയല്ലോ...ഗ്ലാമറായിട്ടുണ്ടല്ലോ... "
" ഒന്ന് പോടി....നിനക്ക് വട്ടാ... എന്നിട്ട് നിന്റെ തന്തപടിയും മാമിയും ഒക്കെ എവിടെ... "
ഞാൻ അവളോട് വിശേഷങ്ങൾ തിരക്കി കാരണം കുറച്ചായി ഇവളെ ഇങ്ങനെ കണ്ടിട്ട്...അതോടെ അവളവളുടെ തന്തയെ ചൂണ്ടി കാണിച്ചു തന്നു...ഞാൻ പുള്ളിയെ നോക്കി ഒരു സലാം പറഞ്ഞു...അങ്ങനെ അവളോട് വിശേഷം പങ്കുവയ്ക്കുമ്പോഴും ഇടയ്ക്കിടയ്ക്ക് നമ്മുടെ ആളിനെ ഒളിങ്കണ്ണിട്ട് നോക്കും...ചേട്ടത്തിയെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നതെങ്കിലും നോട്ടം ഇങ്ങോട്ടേക്കാ....അപ്പോഴേക്കും ചടങ്ങും തുടങ്ങിയിരുന്നു...അതോടെ മോതിരം മാറ്റവും കല്ല്യാണ തീയതി തീരുമാനിക്കുന്നതൊക്കെ തകൃതിയായി
💬 Comments
View all comments