0%

Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]

നടന്നു...അപ്പോഴും ദേവു എൻ്റെ ഒപ്പം തന്നെയായിരുന്നു...ഇടയ്ക്ക് നന്ദുവും ശ്രീയും ദിവ്യയെ മൈൻ്റാക്കി സംസാരിക്കുന്നത് കണ്ടു...ഒടുക്കം കഴിക്കാൻ ഇരുന്നപ്പോഴും ദേവു എൻ്റെ തൊട്ടടുത്തിരുന്നു...ഇതൊന്നും ദിവ്യയ്ക്ക് ദഹിക്കുന്നില്ല എന്നത് ചിലസമയത്തെ അവളുടെ നോട്ടത്തിൽ എനിക്ക് തോന്നി...ഞങ്ങൾ അവസാനം ആയിരുന്നു കഴിക്കാൻ ഇരുന്നത് ചെക്കനും പെണ്ണിനും ഒപ്പം... അതുകൊണ്ട് തന്നെ ചേട്ടത്തിയുടെ വാലിൽ തൂങ്ങി ദിവ്യയും ഞങ്ങടെ ടേബിളിന്റെ ഓപ്പസിറ്റ് ടേബിളിൽ ഉണ്ടായിരുന്നു...കഴിച്ചു കൊണ്ടിരിക്കുമ്പോഴും ഇടയ്ക്കിടയ്ക്ക് ഞാൻ അവളേയും അവളെന്നേയും നോക്കുന്നുണ്ട്... പരസ്പരം കണ്ണുടക്കിയാൽ അപ്പൊ ശ്രദ്ധ മാറ്റും...ഇതൊക്കെ വേറെ ആരും ശ്രദ്ധിച്ചില്ലെങ്കിലും ചേട്ടത്തി ശ്രദ്ധിക്കുന്നുണ്ടായിരുന്നു... അല്ലെങ്കിലും ബിരിയാണിക്കു മുന്നിൽ ഞങ്ങളുടെ റൊമാൻസിനെന്ത് വില... അതുകൊണ്ട് ബാക്കിയുള്ളവരൊക്കെ നല്ല പോളിംഗ് ആയിരുന്നു...അങ്ങനെ കഴിച്ചോണ്ട് നിൽക്കുമ്പോൾ തൊട്ടടുത്ത് നിൽക്കുന്ന ബന്ധുക്കളുടെ കൂട്ടത്തിൽ നിന്നും അച്ഛനും അമ്മാവനും (ദേവുവിൻ്റെ അച്ഛൻ ) ഞങ്ങളെ നോക്കി ഒരു കമൻ്റടിച്ചു...

" പിള്ളാരൊക്കെ വലുതായല്ലോ പ്രഭേ...രണ്ടിനേം പിടിച്ചങ്ങ് കെട്ടിച്ചാലോ... "

അമ്മാവൻ അച്ഛനെ നോക്കി പറഞ്ഞതും ഒരു നിമിഷം ബിരിയാണി നെറുകം തലയിൽ കേറിയ ഞാൻ വെള്ളത്തിൻ്റെ ഗ്ലാസ് എടുത്ത് ഒരു സിപ്പ് കുടിച്ച ശേഷം ആദ്യം പാളി നോക്കിയത് ദിവ്യയുടെ മുഖത്താണ്...അവളുടെ മുഖം കണ്ടപ്പൊ അമവാസി ദിവസം പവർകട്ട് വന്നപോലെ തോന്നി...ആകെ ഇരുണ്ട് മൂടി...

" മ്മ്... പഠിത്തം ഒക്കെ കഴിയട്ടെ...നമ്മുക്ക് ആലോചിക്കാം...നീ എന്ത് പറയുന്നു മോളെ... "

അച്ഛൻ കൂടി ആ കമൻ്റിനെ പിൻതാങ്ങി ദേവുവിനോട് ചോദ്യം ഉയർത്തിയതും കല്ലറയിലേക്ക് രണ്ടാമത്തെ ആണിയും അടിച്ചിരുന്നു...

" ഓ എനിക്ക് ഡബിൾ ഓക്കെ... "

അവൾ തമശരൂപേണ മറുപടി പറയുക കുടി ചെയ്തതോടെ എനിക്ക് കഴിപ്പ്

💬 Comments

View all comments