0%

Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]

പറ്റിയും ഒക്കെ തിരക്കി...

" എൻ്റെ പൊന്ന് ചേട്ടത്തി എൻ്റെ ഒരു അമ്മവനായി വരും അയാള്...അത് അങ്ങേരുടെ മകളും... വകയിൽ എൻ്റെ മുറപ്പെണ്ണായി വരും പേര് ദേവനന്ദ...പക്ഷെ അവിടെ കേട്ടപ്പോലെ ഒരു തേങ്ങയുമില്ല...സത്യം പറഞ്ഞാ കേട്ടപ്പൊ എൻ്റെ വരെ കിളി പാറി...എന്തായാലും അത് നടക്കില്ല അത് വേറെ കാര്യം...പക്ഷെ പ്രശനം ഇപ്പൊ അതല്ല എനിക്ക് ദിവ്യയുടെ പിണക്കം മാറ്റണം...ഇന്ന് അവളുടെ വായിൽ നിന്ന് ഒക്കെ പറയിപ്പിക്കാം എന്ന് കരുതിയാ വന്നത്...ഒരു വഴി പറഞ്ഞു തരുമോ... "

ഞാൻ വീണ്ടും നിസ്സഹായതയോടെ ചേട്ടത്തിയെ നോക്കി...

" മ്മ്...വഴീന്ന് പറഞ്ഞാ...അതിനിപ്പോ...ഹാ ഒരു വഴിയുണ്ട്... എന്തായാലും അവളുടെ ഉള്ളിലുള്ളത് തുറന്നു പറയിപ്പിക്കണല്ലോ...ശരിക്കും പറഞ്ഞാൽ ഇത് നടന്നത് നന്നായി...നിങ്ങൾ പോയി കഴിഞ്ഞാ ഞാൻ വേണെമെങ്കിൽ ഈ കാര്യം പറഞ്ഞൊന്ന് മൂപ്പിക്കാം... ഇനിയും നിന്നോട് തുറന്ന് പറഞ്ഞിലെങ്കിൽ കൈവിട്ട് പോകും എന്നൊക്കെ... "

ചേട്ടത്തി എന്നെ നോക്കി നിസാരഭാവത്തിൽ പറഞ്ഞു നിർത്തി...

" അതിനെ കൊണ്ട് വല്ല കാര്യവും ഉണ്ടാവുമോ എനിക്ക് തോന്നുന്നില്ല... "

ഞാൻ എൻ്റെ സംശയം മുന്നോട്ട് വച്ചു...

" ഉണ്ട്...കാരണം ഞാൻ പറഞ്ഞില്ലെ നീ സ്നേഹിക്കുന്നതിനേക്കാൾ അവളാണ് നിന്നെ സ്നേഹിക്കുന്നത്... അതുകൊണ്ട് അവൾക്ക് പറയാതെ വേറെ വഴിയില്ല...അതൊക്കെ ഞാൻ ഏറ്റു...പക്ഷെ അത് അവൾ നിന്നോട് പറയാൻ വരുമ്പോൾ നീ ഇത്തിരി വെയിറ്റ് ഇട്ട് നിൽക്കണം... "

ചേട്ടത്തി എന്നെ നോക്കി കാര്യം വിവരിച്ചു...പക്ഷെ അവൾ സംസാരിക്കാൻ വരുമ്പോൾ അങ്ങനെ നിൽക്കണം എന്ന് പറഞ്ഞത് എന്തിനാണെന്നെനിക്ക് മനസ്സിലായില്ല...ആ സംശയം ഞാൻ ചോദിച്ചു...

" എടാ ബുദ്ദുസേ...എന്നാൽ അല്ലേ നീ ഉളളിലുള്ളതൊക്കെ മുഴുവനായും

💬 Comments

View all comments