Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]
പറഞ്ഞത് പോലേ അവളുടെ ഉള്ളിൽ ഉള്ളത് അവളും മുഴുവനായി പറയൂ...ഇറ്റ്സ് ജസ്റ്റ് ലൈക്ക് എ ഇമോഷണൽ ബ്ലാക്ക്മെയിൽ... "
ചേട്ടത്തി എൻ്റെ ആ സംശയത്തിനുള്ള ഉത്തരം കൂടി വളരെ ലളിതമായി ഒരു ചിരിയോടെ പറഞ്ഞു തന്നു...അതോടെ ഞാൻ ഹാപ്പിയായി...അവളുടെ ഉള്ളിൽ ഉള്ളതൊക്കെ ഇന്ന് പറയിക്കണം...
" എൻ്റെ പൊന്ന് ടീച്ചറെ ഇങ്ങളാള് കൊള്ളാലോ... "
ഞാൻ ചേട്ടത്തിയെ നോക്കി അഭിനന്ദനാർഹം ഒന്ന് പൊക്കി...
" ഇതൊക്കെ എന്ത്...അപ്പൊ രാത്രി ഹോസ്പിറ്റലിൽ വച്ച് മൊത്തം ക്ലിയർ ആയിരിക്കണം... ഇനി അബദ്ധം കാണിച്ചു കൊളം ആകരുത്...പിന്നെ എന്നെ കൊണ്ടൊന്നും വയ്യ... "
ചേട്ടത്തി എന്നെ നോക്കി കൈകുപ്പി ഒരു ചിരിയോടെ പറഞ്ഞു... അതിന് ഞാനും ചിരിയോടെ ഒരു തംസപ്പ് കാണിച്ചു... അതോടെ ഞങ്ങൾ രണ്ടാളും വീണ്ടും എല്ലാവരുടേം അടുത്തേക്ക് നീങ്ങി...അപ്പോഴൊന്നും ദിവ്യയെ അവിടൊങ്ങും കണ്ടില്ല...പക്ഷെ അതിന് ശേഷം ദേവു ആയിട്ട് ഞാൻ ഇത്തിരി അകലം പാലിച്ചു... എന്തായാലും അവർ അങ്ങനെ പറഞ്ഞത് താമശയാണോ കാര്യത്തിൽ ആണോന്ന് നമുക്ക് അറിയില്ലല്ലോ... അതോടെ ഞാൻ മാക്സിമം പിള്ളാരോടായി സംസാരം...ഒടുക്കം അവിടെ നിന്നെ ഇറങ്ങാറായപ്പോൾ ആയിരുന്നു പിന്നെ ദിവ്യയെ കണ്ടത്...എൻ്റെ മാതാശ്രീയുടെ ഒപ്പമായിരുന്നു കക്ഷി പുറത്തേക്ക് വന്നത്...അല്ലെങ്കിലും അമ്മയ്ക്ക് അവളേയും അവൾക്ക് അമ്മയേയും കിട്ടിയാൽ വേറെ ആരേം വേണ്ടാന്ന് തോന്നി പോകും അവരുടെ അറ്റാച്ച്മെന്റ് കണ്ടാൽ... ഇടയ്ക്ക് എന്നെ അവളൊന്ന് പാളി നോക്കിയപ്പോൾ ഞാനും തിരിച്ച് അതേ സമയം നോക്കി അതോടെ അവൾ പുച്ചയെ പോലെ നോട്ടം മാറ്റി...അത് കണ്ടെനിക്ക് ചിരി വന്നെങ്കിലും അടക്കിവെച്ചു...അങ്ങനെ അവിടെ നിന്നും വൈകിട്ട് ആവറായപ്പൊ യാത്ര തിരിച്ചു...പോകുമ്പോൾ ചേട്ടത്തി
💬 Comments
View all comments