Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]
ഒക്കെ സെറ്റാക്കണം എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചിരുന്നു...അതിന് ഞാൻ ഡബിൾ ഓക്കെ എന്ന് മറുപടി നൽകി എല്ലാവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞ് അവിടെ നിന്നും തിരിച്ചു...
അങ്ങനെ വീട്ടിലെത്തിയതും ക്ഷീണം കാരണം ഒന്ന് ചെറുതായി മയങ്ങി...പിന്നെ എഴുന്നേൽക്കുന്നത് ഹോസ്പിറ്റലിൽ പോകാറായപ്പോൾ ആയിരുന്നു...എഴുന്നേറ്റതും ആദ്യം കണ്ടത് ചേട്ടത്തിയുടെ മിസ്ക്കോൾ ആണ്...അതിന് താഴെ കോൾ എടുക്കാതത്ത് കൊണ്ട് മെസേജ് അയച്ചിട്ടുണ്ടായിരുന്നു...
" ഒക്കെ ആ പെണ്ണിനെ പറഞ്ഞ് മനസ്സിലാക്കി വെച്ചിട്ടുണ്ട്...നിന്നോടിന്ന് ഒക്കെ പറയും എന്ന് വെല്ലു വിളിച്ചാണ് പോയത്... പെട്ടെന്ന് ചെല്ലാൻ നോക്ക്...അവളവിടെ പാർക്കിംഗിൽ ഉണ്ടാവും... "
" പെണ്ണിന് നിന്നെ നഷ്ടപ്പെടും എന്ന് തോന്നിയത് കൊണ്ടാ...അതോണ്ട് ഉറപ്പായും അവൾ പറയും..."
" സോ ആൾ ദി ബെസ്റ്റ്... "
ചേട്ടത്തിയുടെ മെസേജ് വായിച്ചതും സന്തോഷം മൂത്ത് പിന്നെ ഒരു അങ്കമായിരുന്നു... ചാടിതുള്ളി ഫ്രഷായി ഞാൻ പതിവിലും ഇച്ചിരി നേരത്തെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി...മനസ്സ്മൊത്തം പ്രതീക്ഷകളായിരുന്നു എൻ്റെ ദിവ്യയെ കുറിച്ചോർക്കുമ്പോൾ...അങ്ങനെ ഹോസ്പിറ്റൽ എത്താറാവുമ്പൊ ഒടുക്കത്തെ ഒരു മഴ...ഒരുവിധം നനഞ്ഞാണ് ഞാൻ പാർക്കിംഗിൽ എത്തിയത്... പ്രതീക്ഷിച്ച പോലെ അവിടെ ദിവ്യയെ കണ്ടതും ആ മഴ പോലും എനിക്ക് ശുഭലക്ഷണം ആയി തോന്നി...പക്ഷെ സന്തോഷം പുറത്ത് കാണിക്കാതെ മികച്ച നടനുള്ള അവാർഡ് വാങ്ങും എന്ന ലക്ഷ്യത്തോടെ ഞാൻ വണ്ടി അവൾകരികിൽ പാർക്ക് ചെയ്ത് അവളെ മൈൻ്റ് ചെയ്യാതെ അൽപം മാറി കുടയില്ലാതെ എങ്ങനെ പോകും എന്ന തരത്തിൽ നിന്നു...അത് കണ്ടതും അവൾ ഒടുക്കം മെല്ലെ മെല്ലെ എൻ്റെ അടുത്തേക്ക് നടന്നു വന്നു...ഈ സമയം എൻ്റെ നെഞ്ച് പെരുമ്പറ കൊട്ടുന്നുണ്ടെന്ന് എനിക്കല്ലെ
💬 Comments
View all comments