Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]
അറിയൂ...
" അതേ... "
എൻ്റെ അടുത്തെത്തിയതും അവളെന്നെ പതിഞ്ഞ സ്വരത്തിൽ വിളിച്ചു പക്ഷേ ഞാനത് കേൾക്കാത്ത പോലെ നിന്നു...
" അതേ...ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ... "
വീണ്ടും ദയനീയ ഭാവത്തിൽ അവളെന്നെ വിളിച്ചു...
" ഞാനൊക്കെ കണ്ണീ കണ്ട പെണ്പിള്ളേരുടെ കൈയ്യിൽ കേറി പിടിക്കുന്ന കൂട്ടത്തിൽ ഉള്ളതാ... അതുകൊണ്ട് സംസാരിക്കാൻ ഒന്നും നിൽക്കേണ്ട...പറയാൻ ഉള്ളതൊക്കെ എനിക്കായിരുന്നു...അത് ഞാൻ പറഞ്ഞല്ലോ...അത് കഴിഞ്ഞു... "
ഞാൻ ഒരാണിൻ്റെ മുഴുവൻ ഗൗരവും ശബ്ദത്തിൽ കലർത്തി അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു...അതോടെ കുറച്ചു നിമിഷത്തേക്ക് അവിടെ ശക്തമായ മഴയുടേയും ഇടിയുടേയും ശബ്ദം മാത്രം കേൾക്കാം...
" അപ്പൊ എൻ്റെ ഇഷ്ടമോ... "
അവളുടെ വായിൽ നിന്നും വന്ന വാക്കുകൾ ഒരു നിമിഷം എന്നെ അവൾക്ക് മുഖം മുഖം തിരിച്ചു...
" എന്ത്... "
" നിന്റെ ഇഷ്ടം നീ പറഞ്ഞു...അപ്പൊ എൻ്റെ ഉള്ളിൽ ഉള്ള നിന്നോടുള്ള ഇഷ്ടം ഞാൻ എവിടെ പറയണം... "
എന്നെ മുഖം ഉയർത്തി നോക്കി ദിവ്യ അത് പറഞ്ഞപ്പൊ ഒരു നിമിഷം ഞാൻ അവളുടെ നോട്ടത്തിൽ സ്വയം അലിഞ്ഞ് ഇല്ലാതായി...കിളി പോയീന്ന് സിംപിൾ ആയി പറയാം...
" സത്യാ... ഒരുപാട് ഇഷ്ടാ...ൻ്റെ ജീവനാ...എനിക്കറിയാർന്നു എന്നെ ഇഷ്ട്ടാന്ന് അത് ഈ വായീന്ന് കേൾക്കാൻ വേണ്ടിയാ ഞാൻ ഇത്ര ദിവസം വിട്ടു നിന്നത്...പിന്നെ അന്ന് കോളേജിൽ വെച്ച് അങ്ങനെ കണ്ടപ്പൊ സങ്കടോം...ദേഷ്യോം...ഒക്കെ ഉണ്ടായി...അതാ ഞാൻ അന്ന് സംസാരിക്കാൻ വന്നപ്പൊ കൈയിൽ പിടിച്ചപ്പൊ അങ്ങനെ പറഞ്ഞെ... അറിയാതെ പറഞ്ഞു പോയതാ...അപ്പൊ തന്നെ എൻ്റെ കരണം നോക്കി ഒന്നു തന്നൂടാർന്നോ...കാരണം കോളേജിൽ
💬 Comments
View all comments