Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]
ദിവ്യയുടെ താഴ്ന്ന മുഖം ഞാൻ കൈക്കുള്ളിൽ കോരിയെടുത്തു...അപ്പോഴും ആ കലങ്ങിയ കണ്ണുകളിൽ എന്നോടുള്ള അളവില്ലാത്ത സ്നേഹം എനിക്ക് കാണാർന്നു...
" എന്നെ ഇങ്ങനെ സ്നേഹിച്ച് വീർപ്പ്മുട്ടിക്കല്ലെടോ...എപ്പോഴോ ഞാനും എൻ്റെ ഈ ശൂർപ്പണഖയെ ഇഷ്ടപെട്ടുപോയി...താൻ അല്ലാതെ വേറെ ആരാടോ എൻ്റെ മനസ്സിൽ... ഒരുപാട് ഇഷ്ടാ...താൻ പറഞ്ഞപോലെ എൻ്റെ ജീവനാ... കരയല്ലടോ...ഞാൻ ഉണ്ടാവും എപ്പോഴും കൂടെ...ഇത് നമ്മുടെ കഥയാണ് ഈ ശൂർപണഖയെ പ്രണയിച്ച പൊട്ടകണ്ണൻ്റെ കഥ.... "
ആദ്യമായി പ്രണയം എന്ന ലഹരി പൂർണമായും എന്നെ വിഴുങ്ങിയതും ഒരു തുള്ളി കണ്ണീരിൻ്റെ അകമ്പടിയോടെ മുഖത്ത് വിരിഞ്ഞ പുർണ നിലവിൻ്റെ തെളിച്ചമുള്ള ചിരിയിൽ ഞാൻ എൻ്റെ ദിവ്യയെ വാരിപ്പുണർന്നു...എൻ്റെ നെഞ്ചിൽ സന്തോഷം കൊണ്ട് അവൾ അപ്പോഴും തേങ്ങുന്നത് മറ്റാരെക്കാളും ഇന്നെൻ്റെ ഹൃദയത്തിനിന്നറിയാം...ആ പെരുമഴയുടേയും പെരുമ്പറ കൊട്ടുന്ന ഇടിനാദത്തിനും ഒപ്പം അവൾ എന്നെ വാരി പുണർന്ന ശക്തിയിൽ എന്നോട് അവൾ പറയാതെ പറയുന്നത് ഒന്ന് മാത്രമാണെന്നെനിക്ക് തോന്നി...
"ഒരിക്കലും....ഒരിക്കലും തന്നെ വിട്ട് അകലരുത് എന്ന്.... "
തുടരും...
💬 Comments
View all comments