Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]
എനിക്ക് ചിരിയടക്കാൻ ആയില്ല...
" കിണിക്കാതെ വിളിച്ച കാര്യം പറ മൈരേ... "
എൻ്റെ ഇളി കേട്ടതും അവൻ വീണ്ടും തെറിച്ചു...
" ഡേയ് കളയടേയ്...ഞാൻ വിളിച്ചത് വേറൊന്നുമല്ല എനിക്ക് അങ്ങോട്ട് വരാൻ എന്തോ വല്ലായിമ...അവളെ ഫേസ് ചെയ്യാൻ എന്തോ പോലെ... "
ഞാൻ മടിയൊന്നും കൂടാതെ അവനോട് പറഞ്ഞു...കാരണം ഈ തെണ്ടിക്ക് ഒക്കെ അറിയാം...ഞാൻ അവനോട് പറഞ്ഞാർന്നു...
" പഫാ... ഉളുപ്പുണ്ടോടേയ് അവന് ഫേസ് ചെയ്യാൻ മടി പോലും...അതിനും മാത്രം അവളാരാ നിൻ്റെ ഭാര്യയോ... പിള്ളാരെ കണക്കെ അവൻ വിളിച്ചിരിക്കുന്നു... "
എൻ്റെ ഭാഗം കേട്ടതും അവൻ നിന്ന് കലിതുള്ളി...
" എടാ നിനക്ക് അറിയുന്നതല്ലേ ഓക്കെ...അതല്ലെ ഞാൻ നിന്നോട് ചോദിക്കുന്നേ... "
" ആടാ മൈരെ അതോണ്ട് തന്നെയാ നിന്നെ ആട്ടിയത്...അവളുടെ വായിന്ന് അങ്ങനെ ഒക്കെ കേട്ടിട്ടും ഒന്നും പറയാണ്ട് വന്നിട്ട് ഇപ്പൊ അവന് ഫേസ് ചെയ്യാൻ മടി പോലും...സത്യത്തിൽ ഇത് നീ തന്നെ ആണോടേയ്... "
അവനെന്നെ കളിയാക്കുപോലെ പറഞ്ഞതും ഞാനും ഒന്നാലോചിച്ചു...ഒരു വാക്കെങ്കിലും അവളോട് തിരിച്ച് പറയായിരുന്നു... എൻ്റെ അവളോടുള്ള തൊലിഞ്ഞ ഇഷ്ടത്തെ പറ്റിയെങ്കിലും...
" എന്താ മൈരേ നീ ചത്തോ... നീ അവിടെ ഇരുന്ന് ചിന്തിച്ച് കൂട്ടാൻ ഒന്നും നിൽക്കണ്ടാ... ഇങ്ങ് പോര്... എന്താലും അവളെ കണ്ട് രണ്ട് പറയണം നിൻ്റെ മനസ്സിലുള്ളതൊക്കെ...അങ്ങനെ അവള് മാത്രം ഇവിടെ ദേവസേന കളിക്കണ്ടാ... "
മറുതലയ്ക്കൽ എൻ്റെ ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് നന്ദു വീണ്ടും എന്നോട് കാര്യങ്ങൽ പറയാൻ തുടങ്ങി..ആദ്യം ഞാൻ അവനോട് ഇത് പറഞ്ഞപ്പോഴും അവൻ പറഞ്ഞത് ഇതായിരുന്നു നിനക്ക്
💬 Comments
View all comments