Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]
വായിൽ നിന്ന് അത് വന്നതും ദിവ്യ അവനെ നോക്കി ഒന്ന് ചിരിച്ച ശേഷം എന്നെ ഒന്ന് കൽപ്പിച്ച് നോക്കി...അത് കണ്ടതും ഞാൻ ആ പന്നിയെ ബെഡ്ഡിലിരുന്ന പില്ലോ എടുത്തെറിഞ്ഞു...മൈരൻ ഇന്നെന്നെ കൊല്ലിക്കും...
" ഫു....ഫുള്ള് അൽഫാം ആ ഞാൻ ഉദ്ദേശിച്ചേ.... "
അവൻ അവളെ നോക്കി ഒരു ചമ്മിയ മുഖഭാവത്തോടെ പറഞ്ഞ ശേഷം...ചിത്രത്തിലെ ലാലേട്ടനെ പോലെ എന്നെ കൊല്ലാതിരിക്കാൻ പറ്റുവോ എന്ന മുഖഭാവത്തോടെ എന്നെ നോക്കി...ഇതൊക്കെ കണ്ട് എല്ലാവരും ചിരിക്കുന്നുണ്ട്...പിന്നീടങ്ങോട്ട് പിള്ളേരും ശ്രദ്ധയും ഒക്കെ കൂടി എന്നേയും എൻ്റെ പ്രിയ സഖിയേയും നല്ല രീതിയിൽ തന്നെ കളിയാക്കി വിട്ടു...കാരണം ഞങ്ങടെ ആദ്യ കൂട്ടിമുട്ടല് തൊട്ടുള്ള സംഭവ വികാസങ്ങൾ ചെറുതല്ലല്ലോ...കളിയാക്കലിന് നടുവിലും അവളെന്റെ ആയി എന്നോർക്കുമ്പോൾ മനസിനൊരു കുളിരായിരുന്നു...അങ്ങനെ ഇച്ചിരി നേരം ഞങ്ങളോട് ചിലവഴിച്ച ശേഷം അവര് രണ്ടാളും ജോലിയിലേക്ക് മടങ്ങി...ഇനി പാതിരാത്രി ആവണം എൻ്റെ പെണ്ണിനെ ഒന്ന് തനിച്ച് കിട്ടാൻ...
അങ്ങനെ ഒരുവിധം ഫുഡൊക്കെ തട്ടി പിള്ളാരൊക്കെ ഒന്ന് ഉറങ്ങിയപ്പോൾ ഞാൻ അവൾക്ക് വേണ്ടി കാത്തിരുന്നു...ഡോറിനടുത്ത് മറഞ്ഞ് നിന്ന് അവളേയും ഉറ്റ് നോക്കി നിൽക്കുമ്പോൾ കക്ഷി തൊട്ടടുത്ത റൂമിലേക്ക് എന്തോ മരുന്ന് വെക്കാൻ പോകുന്നത് കണ്ടു... അതോടെ ഞാൻ ഡോറിന് തൊട്ടടുത്തുള്ള ചെയറിൽ ഇരുന്ന് ഉറക്കം തൂങ്ങും പോലെ അഭിനയിച്ചു...കാരണം തിരിച്ച് പോകുമ്പോൾ എന്താലും അവളിവിടെ വന്ന് നോക്കും...അങ്ങനെ പ്രതീക്ഷിച്ച പോലെ ഒരു 5മിനിറ്റ് കഴിഞ്ഞപ്പോൾ ഡോറ് ചെറുതായി തുറന്ന് വരുന്നത് കണ്ടു...അതോടെ മികച്ച നടനുള്ള അവാർഡിനായുള്ള എൻ്റെ പ്രയത്നം ആരംഭിച്ചു...അവൾ റൂമിലേക്ക് ഒന്ന് പാളി നോക്കിയപ്പോൾ കാണുന്നത് ഡോറിനടുത്ത് തന്നെ ഉറക്കം തൂങ്ങി നിൽക്കുന്ന എന്നെയാണ്...അതോടെ
💬 Comments
View all comments