0%

Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]

നൈസായി അവളെന്റെ അടുത്തേക്ക് വന്നു...മറ്റുള്ളവരെ വീക്ഷിക്കാനും മറന്നില്ല...

" ഹോ കെടക്കണ കെടപ്പ് കണ്ടാ... ദുഷ്ടൻ...ഒന്ന് സംസാരിക്കാൻ വന്നപ്പോഴേക്കും ചത്തപോലെ കിടക്കുന്നു... "

എൻ്റെ അടുത്തെത്തിയതും അവളുടെ അടക്കം പറച്ചില് കേട്ട് ചിരിയടക്കി പിടിക്കാൻ ഞാൻ പാടുപെട്ടു...

" അല്ലേലും ഗ്രൗണ്ടിൽ കെടന്ന് നെട്ടോട്ടം ഒടുന്നവരെ കാണാനൊക്കെ ഇയാൾക്ക് പാതിരാത്രി ഉറക്കം കാണില്ലല്ലോ...ഇവിടൊരു പെണ്ണ് ഉറക്കം പോയി ഇരിക്കുന്നതൊന്നും അറിയണ്ടല്ലോ...പൊട്ടന്... "

അവളെന്റെ മൂക്ക് പിടിച്ച് ചെറുതായി പിച്ചിയാണ് അത് പറഞ്ഞത്...പക്ഷെ അപ്പോഴും ഞാൻ മാക്സിമം അഭിനയിച്ച് തന്നെ നിന്നു...

" മ്മ്...എന്നാ പൊന്നുമോൻ ചാച്ചിക്കോ ചേച്ചി പൊവ്വാട്ടോ... "

ഞാൻ ആനകുത്തിയാലും എണീക്കില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാവണം എൻ്റെ തലമുടിയിൽ ചെറുതായി തലോടിയ ശേഷം അവൾ തിരിഞ്ഞ് നടക്കാൻ ഒരുങ്ങി...പക്ഷെ ഡോറിനടുത്തെത്തിയതും ഞാൻ ചാടി എണീറ്റ് അവളെ പുറകിലൂടെ ചുറ്റി വരിഞ്ഞെടുത്ത് പൊക്കി ചുമരിനടുത്തേക്ക് എനിക്ക് അഭിമുഖമായി ചേർത്ത് നിർത്തി...

"അങ്ങനങ്ങ് പോവല്ലെ ശൂർപ്പണഖ ചേച്ചി...പിന്നെ ആർക്ക് വേണ്ടിയാ ഞാൻ കാത്ത് നിന്നത്... "

ഞാൻ ഒരു കള്ള ചിരിയോടെ ആ താടിതുമ്പ് പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു...

" കള്ളാ...അപ്പൊ ഉറങ്ങുവല്ലാർന്നോ...ശ്ശേ...ഞാൻ പറഞ്ഞതൊക്കെ അപ്പൊ കേട്ടോ... "

അവൾ നാണാത്താൽ തലതാഴ്ത്തി...അത് കണ്ടതും ഞാൻ വീണ്ടും അവളുടെ മുഖം പിടിച്ചുയർത്തി...

" എൻ്റെ പൊന്നുമോൾക്ക് നാണം ഒക്കെ വരുവോ...അതൊരു പുതിയ സംഭവം ആണല്ലോ... "

ഞാൻ അവളെ കളിയാക്കി ചിരിച്ചുകൊണ്ട് ചോദിച്ചതും നെഞ്ചത്തൊരു നുള്ള് തന്നായിരുന്നു അവളുടെ മറുപടി...അതിനൊന്ന് എരിവ് വലിച്ചതും ശബ്ദം പുറത്ത് വരുമെന്ന് കണ്ട് അവളെൻ്റെ വായ കൈകൊണ്ട് പൊത്തി...

" ശ്ശ്...മെല്ലെ...അവരൊക്കെ

💬 Comments

View all comments