Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]
കേൾക്കും... "
അവൾ അവന്മാരിരിക്കുന്ന ഭാഗത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു...
" അതിനിപ്പൊ എന്താ ഞാൻ എൻ്റെ പെണ്ണിനൊപ്പം അല്ലെ നിൽക്കുന്നത്...ആര് കണ്ടാലും എനിക്കൊന്നൂല്ലാ... "
ഞാൻ അവൾക്കടുത്തേക്ക് ഇത്തിരി കൂടി ചേർന്ന് നിന്ന ശേഷം പറഞ്ഞു...
" ആഹാ...ന്താ മോനെ ഉദ്ദേശം... "
അവളെന്നെ നോക്കി സംശയ രൂപത്തിൽ പുരികമുയർത്തി...
" ദുരുദ്ദേശം...എന്തേ... "
ഞാൻ അവളെ നോക്കി ഒരു വെടക്ക് ചിരി ചിരിച്ചതും അവളെന്നെ പിടിച്ച് ചെറുതായി ഒന്ന് തള്ളി നീക്കി...
" അയ്യട...മോനെ...പൂതി അങ്ങ് മനസ്സില് വെച്ചാമതി... "
അവളെന്നെ നോക്കി കളിയാക്കി ചിരിച്ചു...അത് കണ്ട് ഒരു നിമിഷം എനിക്കും ചിരി വന്നു...ഒന്നാമത് ആദ്യായിട്ടാ ഇങ്ങനൊക്കെ...
" അല്ല അത് ചോദിക്കാൻ മറന്നു...ഏതാ ഇന്ന് കണ്ട ആ പെണ്ണ്...അവൾക്ക് ഇയാളെ കെട്ടണം അല്ലെ... "
പെട്ടെന്ന് എന്തോ ഓർത്ത പോലെ അവളെന്റെ കോളറിൽ കേറി പിടിച്ചുകൊണ്ട് അവളോട് അടുപ്പിച്ചു...
" ആര് ദേവുവോ...അവളെന്റെ മുറപ്പെണ്ണാ... "
ഞാൻ ചിരിയോടെ മറുപടി പറഞ്ഞതും കോളറിൽ ഉള്ള പിടി ഒന്നു കൂടി ശക്തമായി...
" കാരണോമാർ പറയുന്ന കേട്ട് മുറപ്പെണ്ണാണെങ്കിൽ അവളിയാളെ അങ്ങ് കെട്ടുവോ... "
അവളെന്നെ നോക്കി കടുപ്പത്തിൽ അത് ചോദിച്ചതും ഈ പെണ്ണിന്റെ പൊസസീവ് നെസ്സ് കണ്ട് ചിരിയടക്കാൻ ഞാൻ പാട് പെട്ടു...
" പറയാൻ പറ്റൂല...ഞാൻ ഇത്തിരി ഗ്ലാമർ ആയോണ്ട് അവൾക്കങ്ങനെ ഒരു ആഗ്രഹമുണ്ടേൽ... "
ഞാൻ ചുമ്മാ അവളെ ഒന്ന് ചൂടാക്കാൻ എറിഞ്ഞു നോക്കി...
" കൊല്ലും ഞാൻ ഇയാളെ...വേണ്ടി വന്നാൽ അവളേയും...മര്യാദയ്ക്ക് എന്നെ കെട്ടിക്കോ... "
അവൾ വീണ്ടും കലിപ്പ്
💬 Comments
View all comments