0%

Chapter Title : ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj]

ഏതാണ്ട് പത്തു മണി അവറായിരുന്നു... വണ്ടി പോർച്ചിലേക്ക് കേറ്റി ഞാൻ വീടിനകത്തേക്ക് കയറി...

" ആ നീ എത്തിയോ... "

ഹാളിലേക്ക് കയറിവന്ന എന്നെ കണ്ട് അച്ഛൻ ചോദിച്ചു

" ആ അവിടെ അവൻ്റെ അമ്മയും പെങ്ങളും ഉണ്ട് അതുകൊണ്ട് ഒന്ന് ഫ്രഷ് ആയിട്ട് കുറച്ചു കഴിഞ്ഞു പോയാൽ മതി... "

ഞാൻ ഹാളിലെ സോഫയിൽ ഇരുന്നു കൊണ്ട് അച്ഛൻ മറുപടി നൽകി

" അപ്പോ നീ ഇന്ന് കോളേജിൽ പോകുന്നില്ലേ... "

എന്റെ മറുപടി കേട്ടതും അച്ഛൻ ചോദിച്ചു

" ഇല്ല ഇന്ന് പോകുന്നില്ല... കുറച്ചു റസ്റ്റ് എടുക്കണം നല്ല ക്ഷീണമുണ്ട്... "

ഞാൻ അച്ഛനെ നോക്കി പറഞ്ഞു. അതിന് ശരി എന്ന അർത്ഥത്തിൽ അങ്ങേര് തലകുലുക്കി

" എൻ്റെ ശ്രീലതേ നീയൊന്നു വരുന്നുണ്ടോ... സമയം ഒരുപാടായി എനിക്ക് ഓഫീസിൽ പിടിപ്പതു പണിയുണ്ട്... "

അച്ഛൻ അമ്മയെ അകത്തു നോക്കി വിളിച്ചുപറഞ്ഞ് ബാഗുമെടുത്ത് പുറത്തേക്കിറങ്ങി...

" ദേ വരുന്നൂ... "

അടുക്കളയിൽ നിന്നും എന്തോ ഭക്ഷണം എടുത്തു വന്ന് ഡൈനിംഗ് ടേബിളിൽ മൂടിവെച്ച് അമ്മ ബാഗുമെടുത്ത് ഹാളിലേക്ക് നോക്കി പറഞ്ഞു

" ആ നീ വന്നോ... "

എന്നെ കണ്ടാതു അമ്മ ചോദിച്ചു.. അതിന് ഞാൻ അമ്മയ്ക്ക് ഒരു ചിരി പാസാക്കി...

" ഡാ ബ്രേക്ക്ഫാസ്റ്റ് അതാ ഡൈനിങ് ടേബിളിൽ എടുത്തു വച്ചിട്ടുണ്ട്... നീ കോളേജിൽ പോകില്ലാന്നറിയാം അതുകൊണ്ട് കഴിച്ചിട്ട് കിടന്നാൽ മതി... പിന്നെ ഉച്ചയ്ക്ക് ഉള്ളത് അടുക്കളയിലും ഉണ്ട്... "

കൊച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ ഓരോന്നും അമ്മ എന്നോട് പറഞ്ഞു തരുമ്പോൾ

💬 Comments

View all comments