Chapter Title : ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj]
"
കഴിക്കുന്നതിനിടയിൽ ഞാൻ അവളെ നോക്കി ചോദിച്ചു
" ആ അജ്ജുവേട്ടാ ഇന്ന് ലീവ് ആക്കി... ഇനി എന്തായാലും നാളെ പോവാം "
അവൾ എൻ്റെ ചോദ്യത്തിനു ചിരിച്ചുകൊണ്ട് മറുപടി നൽകി
" അല്ല അതു പറഞ്ഞപ്പോഴാ നമുക്ക് ഇന്ന് പോണോ "
അഭി എന്നെ നോക്കി ചോദിച്ചു
" വേണ്ട... ഇന്നെന്തായാലും പോണ്ട... നമ്മുക്കും നാളെ പോകാം.. "
നന്ദുവാണ് അതിനു മറുപടി നൽകിയത്
" അതാ നല്ലത്... ഇവിടെ ആൻ്റിയും നീതുവും ഉണ്ടല്ലോ... നമുക്ക് വീട്ടിൽ പോയി ഫ്രഷ് ആയിട്ട് കുറച്ചു കഴിഞ്ഞ് ഇങ്ങോട്ട് വരാം എന്താ... "
ഞാൻ അവന്മാരെ നോക്കി ചോദിച്ചു... അവന്മാർക്ക് ആ അഭിപ്രായത്തിനോടാണ് താല്പര്യം
" അപ്പൊ ആർക്കും കോളേജിൽ പോകാനും പഠിക്കാനും ഒന്നും ഉദ്ദേശമില്ല... "
ഞങ്ങളുടെ സംസാരം കേട്ട ഗിരിജാൻ്റി ചിരിച്ചുകൊണ്ട് പറഞ്ഞു
" അതെ അമ്മേ... ഇവന്മാർക്കൊന്നും ക്ലാസ്സിൽ കയറണോന്നുള്ള വിചാരം ഒന്നുമില്ല... "
ഗിരിജാൻ്റിയെ നോക്കി റൈഡർ തെണ്ടിയുടെ പട്ടി ഷോ ഡയലോഗ്...
" അല്ല ഇതാരാ പറയുന്നേ സെമസ്റ്റർ തോറും കണ്ടൊണേഷൻ ഫീസ് അടക്കുന്ന എൻ്റെ ഏട്ടനോ... "
അവൻ്റെ പട്ടി ഷോ ഡയലോഗിന് സ്വന്തം അനിയത്തിയുടെ കയ്യിന്ന് തന്നെ കിട്ടിയപ്പോൾ ഞങ്ങളും അവളും അവൻ്റെ അമ്മയുമൊക്കെ പൊട്ടിചിരിച്ചു... അതിന് അവൻ അവളെ കണ്ണൂരുട്ടി പേടിപ്പിക്കുന്നതും കണ്ടു...
അങ്ങനെ കളിയും ചിരിയും ഒക്കെ ആയി കുറച്ച് സമയം ചിലവിട്ട ശേഷം ഞങ്ങൾ അവരോട് ഫ്രഷ് ആയിട്ട് വരാം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം എന്നു പറഞ്ഞ് വീടുകളിലേക്ക് യാത്രതിരിച്ചു...
വീട്ടിലേക്ക് എത്തിയപ്പോൾ സമയം
💬 Comments
View all comments