0%

Chapter Title : ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj]

തേങ്ങയുമില്ല... "

കട്ടിലിൽ കിടക്കുന്നു അതുവിനെ ചൂണ്ടിക്കാണിച്ച് ഞാൻ പറഞ്ഞു

" എന്നാലും എൻ്റെ മക്കൾ എല്ലാവരും എങ്ങനാ ഇവിടെ.. മര്യാദയ്ക്ക് ഒന്ന് കണ്ണടയ്ക്കാൻ പോലും പറ്റില്ലല്ലോ... "

ഗിരിജാൻ്റി ഉള്ളിലെ വിഷമം ഞങ്ങളെ നോക്കി പറഞ്ഞു

" പറഞ്ഞല്ലോ ഗിരിജാൻ്റി ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല... സുഖായിട്ട് ഉറങ്ങാനൊക്കെ പറ്റുന്നുണ്ട്.. ആൻ്റി വരുന്നതിനു തൊട്ടു മുന്നേ ആണ് ഞങ്ങൾ എണീറ്റതു തന്നെ "

അഭി ആൻ്റിയെ നോക്കി ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു

" അതന്നെ ഇങ്ങള് ടെൻഷൻ അടിക്കണ്ട.... പിന്നെ ആകെയുള്ള ഒരു പ്രശ്നം ആൻ്റിയുടെ മോൻ്റെ കൂർക്കം വലിയാ... "

ആൻ്റിയെ നോക്കി ശ്രീ അതും പറഞ്ഞപ്പോൾ അതുവൊഴികെ ബാക്കിയെല്ലാവരും ചിരിക്കാൻ തുടങ്ങി...

" നിൻ്റാമ്മാവനാ കൂർക്കംവലിക്കുന്നത് പന്നീ... "

അതു ശ്രീയെ നോക്കി പല്ലിറുമ്മികൊണ്ട് പറഞ്ഞു..

" മോനെ ഷോ ഒന്നും വേണ്ട ആ പറഞ്ഞത് സത്യമാ... സ്പീക്കർ വിഴുങ്ങിയ പോലെയാണ് നിൻ്റെ കൂർക്കംവലി.."

നന്ദു കൂടി അതിനെ സപ്പോർട്ട് ചെയ്തു പറഞ്ഞപ്പോൾ അതു ആകെ ചമ്മി... പിന്നെ റൂമിൽ ആകെ ചിരിയായി...

" മതി മതി ചിരിച്ചത്... പല്ലുതേപ്പൊന്നും കഴിഞ്ഞിട്ടില്ലാലോ എല്ലാവരും വേഗം പല്ലുതേക്ക് ഭക്ഷണം കഴിക്കാലോ... ഞങ്ങള് കൊണ്ടുവന്നിട്ടുണ്ട് "

ഗിരിജാൻ്റി എല്ലാവരോടുമായി പറഞ്ഞു

" അങ്ങനെ നല്ല കാര്യങ്ങൾ പറയാൻ്റീ... നല്ല വിശപ്പുണ്ട്... "

നന്ദു ആൻ്റിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..

അങ്ങനെ പല്ലുംതേച്ച് അതുവിനെയും ബാത്റൂമിൽ പോവാനും പല്ലുതേക്കാനുമൊക്കെ സഹായിച്ചതിനുശേഷം ഞങ്ങൾക്ക് ആൻ്റിയും നീതുവും കൂടി ഭക്ഷണം എടുത്തു തന്നു...

" അല്ല നീതു നീ കോളേജ് ലീവ് ആക്കിയോ..

💬 Comments

View all comments