Chapter Title : ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj]
തുടച്ചുകൊണ്ട് അവൻ എന്നെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു
" അത് പിച്ചും പേയും പറയുമ്പൊ ആലോചിക്കണം... എണീറ്റ് എല്ലാത്തിനേയും വിളി ഇത് വീടല്ല ഹോസ്പിറ്റലാ സമയം ഒരുപാടായി... ഞാനൊന്നു ബാത്ത്റൂമിൽ പോയിട്ട് വരാം... "
അതും പറഞ്ഞ് ഞാൻ ബാത്റൂമിലേക്ക് കേറി... തിരിച്ചിറങ്ങുമ്പോൾ ബാക്കി മൂന്നും ഒരു വിധം ഉറക്കം എണീറ്റിരുന്നു...
" അളിയാ രോഗിക്ക് ബെഡ് കോഫി ഒന്നുമില്ലേ... "
ബാത്ത്റൂമീന്ന് ഇറങ്ങിവന്ന എന്നോട് അതു ചോദിച്ചു
" അളിയാ സോറി ഡാ
.. ഫ്ലഷ് ചെയ്തുപോയി നീ ആദ്യേ പറയണ്ടേ... "
അവൻ്റെ ചോദ്യത്തിന് ഇളിച്ചുകൊണ്ട് ഞാൻ മറുപടി പറഞ്ഞു. അതുകേട്ട് ബാക്കി മൂന്നും ചിരിക്കാൻ തുടങ്ങി
" ഓ...തേച്ചതാണല്ലേ... "
എന്റെ മറുപടി കേട്ടതും അതു ചമ്മലോടെ പറഞ്ഞു
" അല്ലപിന്നെ നിനക്ക് രാവിലെ തന്നെ ബെഡ് കോഫി കൊണ്ടതരാൻ ഞാൻ ആരാടാ നാറി നിൻ്റെ പെണ്ണുമ്പിള്ളയോ... "
ഞാനവനെ അതും പറഞ്ഞ് കളിയാക്കി ചിരിക്കുമ്പോളായിരുന്നു ഡോറിനാരോ മുട്ടുന്നത് കേട്ടത്. ഞാൻ ചെന്ന് ഡോറ് തുറന്നു
" ആ ഗിരിജാൻ്റി ഇങ്ങെത്തിയോ...വാ അകത്തേക്കു വാ.. "
ഡോറ് തുറന്നപ്പോ അവൻ്റെ അമ്മയെ കണ്ട് ഞാൻ പറഞ്ഞു. നീതുവും ഒപ്പമുണ്ടായിരുന്നു... രണ്ടാളും ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി... ഇന്നലേ കാണാത്തതിൻ്റെ വെപ്രാളവും കരുതലും ഒക്കെ അതുവിനോട് രണ്ടുപേരും കാണിക്കുന്നുണ്ട്... ഞങ്ങൾ അതൊക്കെ നോക്കി നിന്നു...
" മക്കളെ ഉറക്കം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു... "
ഗിരിജാൻ്റി ഞങ്ങളെ നോക്കി ചോദിച്ചു
" ഇവിടെ എന്താ ആൻ്റീ സുഖമല്ലേ... ഒരു കുഴപ്പവുമില്ല അതുപോലെതന്നെ അവനും ഒരു
💬 Comments
View all comments