Chapter Title : ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj]
ഏതാണ്ട് പത്തു മണി അവറായിരുന്നു... വണ്ടി പോർച്ചിലേക്ക് കേറ്റി ഞാൻ വീടിനകത്തേക്ക് കയറി...
" ആ നീ എത്തിയോ... "
ഹാളിലേക്ക് കയറിവന്ന എന്നെ കണ്ട് അച്ഛൻ ചോദിച്ചു
" ആ അവിടെ അവൻ്റെ അമ്മയും പെങ്ങളും ഉണ്ട് അതുകൊണ്ട് ഒന്ന് ഫ്രഷ് ആയിട്ട് കുറച്ചു കഴിഞ്ഞു പോയാൽ മതി... "
ഞാൻ ഹാളിലെ സോഫയിൽ ഇരുന്നു കൊണ്ട് അച്ഛൻ മറുപടി നൽകി
" അപ്പോ നീ ഇന്ന് കോളേജിൽ പോകുന്നില്ലേ... "
എന്റെ മറുപടി കേട്ടതും അച്ഛൻ ചോദിച്ചു
" ഇല്ല ഇന്ന് പോകുന്നില്ല... കുറച്ചു റസ്റ്റ് എടുക്കണം നല്ല ക്ഷീണമുണ്ട്... "
ഞാൻ അച്ഛനെ നോക്കി പറഞ്ഞു. അതിന് ശരി എന്ന അർത്ഥത്തിൽ അങ്ങേര് തലകുലുക്കി
" എൻ്റെ ശ്രീലതേ നീയൊന്നു വരുന്നുണ്ടോ... സമയം ഒരുപാടായി എനിക്ക് ഓഫീസിൽ പിടിപ്പതു പണിയുണ്ട്... "
അച്ഛൻ അമ്മയെ അകത്തു നോക്കി വിളിച്ചുപറഞ്ഞ് ബാഗുമെടുത്ത് പുറത്തേക്കിറങ്ങി...
" ദേ വരുന്നൂ... "
അടുക്കളയിൽ നിന്നും എന്തോ ഭക്ഷണം എടുത്തു വന്ന് ഡൈനിംഗ് ടേബിളിൽ മൂടിവെച്ച് അമ്മ ബാഗുമെടുത്ത് ഹാളിലേക്ക് നോക്കി പറഞ്ഞു
" ആ നീ വന്നോ... "
എന്നെ കണ്ടാതു അമ്മ ചോദിച്ചു.. അതിന് ഞാൻ അമ്മയ്ക്ക് ഒരു ചിരി പാസാക്കി...
" ഡാ ബ്രേക്ക്ഫാസ്റ്റ് അതാ ഡൈനിങ് ടേബിളിൽ എടുത്തു വച്ചിട്ടുണ്ട്... നീ കോളേജിൽ പോകില്ലാന്നറിയാം അതുകൊണ്ട് കഴിച്ചിട്ട് കിടന്നാൽ മതി... പിന്നെ ഉച്ചയ്ക്ക് ഉള്ളത് അടുക്കളയിലും ഉണ്ട്... "
കൊച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ ഓരോന്നും അമ്മ എന്നോട് പറഞ്ഞു തരുമ്പോൾ എല്ലാം ഞാൻ ശ്രദ്ധിച്ച് കേട്ട് ചിരിച്ചുകൊണ്ട് തലയാട്ടി
" തലയാട്ടിയാൽ മാത്രം പോരാ എടുത്ത് കഴിച്ചോണം... പിന്നെ അവിടെ ആരാ ഉള്ളേ.. "
എന്റെ തലക്കിട്ടൊരു ചെറിയ കൊട്ടുതന്ന് അമ്മ ചോദിച്ചു...
" അവിടെ അവൻ്റെ അമ്മയും പെങ്ങളും ഉണ്ട്... ഞാൻ അവിടുന്ന് കുറച്ച് ബ്രേക്ക് ഫാസ്റ്റ് കഴിച്ചായിരുന്നു അവർ കൊണ്ടുവന്നിരുന്നു... "
ഞാൻ അമ്മയ്ക്ക് മറുപടി നൽകി
" ആ എന്തായാലും ഫ്രഷ് ആയിട്ട് കുറച്ച് അതിൽ നിന്ന് കൂടി കഴിച്ചിട്ട് കിടന്നാൽ മതി... അപ്പോ ഞങ്ങൾ പോവ്വാ... "
അമ്മ എനിക്ക് നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകിക്കൊണ്ട് പറഞ്ഞു ഞാനും തിരിച്ച് അമ്മയ്ക്കൊരുമ്മ കൊടുത്തു..
" അമ്മയുടെയും മോൻ്റേയും സ്നേഹപ്രകടനം കഴിഞ്ഞെങ്കിൽ ഒന്നു വരാമോ...ലേറ്റായി എനിക്ക്... "
വണ്ടിയെടുത്ത്
💬 Comments
View all comments