Chapter Title : ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj]
കള്ളും കുടിച്ച് നടപ്പാണല്ലേ...അന്തസുണ്ടോ മൈരേ...അത് പോട്ടെ വല്ലതും ബാക്കിയുണ്ടോ.... "
അതു നന്ദുവിനെ നോക്കി ചോദിച്ചു
" നാറി ഞങ്ങൾ ടെൻഷനടിച്ച് ചാവാതിരിക്കാൻ വേണ്ടി കുറച്ച് അടിച്ചതാ... പിന്നെ നിനക്ക് എങ്ങനെ തരാൻ പറ്റും നീ മെഡിസിൻ എടുക്കുന്നതല്ലേ പൊട്ടാ... "
അതുവിൻ്റെ ചോദ്യത്തിന് ശ്രീ മറുപടി നൽകിയതും ഞാനും അഭിയും നന്ദവും ഇതാരാ പറയുന്നേന്നുള്ളർത്ഥത്തിൽ പൊട്ടിച്ചിരിക്കാൻ തുടങ്ങി... എന്നിട്ട് നേരത്തെ അവൻ പറഞ്ഞ കാര്യവും ഞാൻ അതുവിന് പറഞ്ഞുകൊടുത്തു...പിന്നെ അവനും കൂടി ചിരിക്കാൻ തുടങ്ങി അതോടെ ശ്രീ സാറിന് വീണ്ടും ആകാശങ്ങളിലേക്ക് വിസ കിട്ടി...
അങ്ങനെ കളിയാക്കലുകളും പഴയ കാര്യങ്ങളും പറഞ്ഞ് എപ്പോഴോ ഉറങ്ങി ആ രാത്രി ഞങ്ങള് തള്ളിനീക്കി....
രാവിലെ ഫോണിലെ അലാറം കേട്ടാണ് ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റത്... ഫോണ് നോക്കുമ്പൊ സമയം 8: 30...ഞാൻ ചുറ്റിലും നോക്കി നാലെണ്ണവും നല്ല കിടപ്പാണ് അലാറം അടിച്ചത് അറിഞ്ഞിട്ട് പോലുമില്ല...
"എടാ നന്ദു എഴുന്നേക്കടാ... "
തൊട്ടടുത്ത കിടന്ന നന്ദുവെ ഞാൻ കുലുക്കി വിളിച്ചു
" എന്തുവാടേ പ്രിൻസിപ്പാളാണോ... "
അവൻ ഒന്ന് ഞെരുങ്ങി കൊണ്ട് ഉറക്കത്തിൽ പറഞ്ഞു
" പ്രിൻസിപ്പാളോ... നീ എന്തൊക്കെയാടാ ഈ പറയുന്നേ... സമയം ഒരുപാടായി എഴുന്നേക്ക്... "
ഇവനിതെന്തു പറ്റി എന്ന നിലയിൽ ഞാൻ അവനെ കുലുക്കിക്കൊണ്ട് ഒന്നൂടി വിളിച്ചു
" ഞാൻ ക്ലാസ്സിൽ കേറുന്നില്ല നീ കേറിക്കോ എനിക്ക് ഉറക്കം വരുന്നു... "
ഉറക്കത്തിൽ ഒന്ന് ഞെരുങ്ങികൊണ്ടവൻ വീണ്ടും പറഞ്ഞു
" ദേ പിന്നേം നോക്ക് ക്ലാസ്സോ...ഡാ ബോധം ഇല്ലാത്തവനെ നാറി എഴുന്നേക്കടാ... "
ഇത്തവണ വിളിയോടൊപ്പം
💬 Comments
View all comments