0%

Chapter Title : ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj]

അവൻ അവൻ്റെ അടുത്ത ചോദ്യവും കൊണ്ടുവന്നു...

" പിന്നെന്താ ഇപ്പൊ തന്നെ പോയാലോ... "

കാര്യമാ പൊട്ടനെ ഊതിയതാണെങ്കിലും അതുപോലും മനസ്സിലാക്കാനുള്ള കഴിവ് അതിന് പടച്ചോൻ കൊടുത്തില്ലായിരുന്നു...അതുകൊണ്ടായിരിക്കണം നടക്കുമോന്നുള്ള ചോദ്യം അവൻ എന്നോട് തിരിച്ചു ചോദിച്ചത്...

" എടാ നാറി ചുരുങ്ങിയത് ഒരു മൂന്നാഴ്ച എങ്കിലും ഇവിടെ കിടക്കണം... നിൻ്റെ ഉള്ളിലേക്ക് ഏതാണ്ടൊക്കയോ മരുന്ന് കുത്തിവെക്കാൻ ഉണ്ട്... പിന്നെ ഫിസിയോതെറാപ്പി അതാണ് മെയിൻ... "

ആ പൊട്ടനുള്ള മറുപടി ഇച്ചിരി കടുപ്പത്തിൽ ഞാൻ കൊടുത്തു

" ഹോ അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ... ഓരോ വള്ളികെട്ട്... ഏതു സമയത്താണോ എന്തോ ജ്യൂസ് കുടിക്കാൻ തോന്നിയത്... "

കാര്യങ്ങൾ ഏതാണ്ട് മനസ്സിലായപ്പോൾ അവൻ പറഞ്ഞു...

" ആടാ തെണ്ടി അങ്ങനെയൊക്കെയാ കാര്യങ്ങൾ... "

ശ്രീ അത് ഏറ്റുപറഞ്ഞു...

" വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ... ഇത്രയൊക്കെയായിട്ടും നിനക്കൊന്നും പറയാനില്ലടാ നന്ദു... "

അത്രയും സമയം മിണ്ടാതിരുന്ന നന്ദുവിനെ നോക്കി റൈഡർ സാർ ചോദിച്ചു...

" അൻ്റെ സഹായങ്ങൾക്ക് പെരുത്ത് നന്ദി നായിൻ്റെ മോനെ... "

നല്ല ഒന്നാന്തരം ഒരു സിനിമ ഡയലോഗ് നന്ദു മറുപടിയായി കൊടുത്തതും ഞങ്ങളെല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി...

" താങ്ക്യൂ ഡാ ഞാൻ ധന്യനായി...പിന്നെ നീ കുറച്ചൂടെ അടുത്തുവന്ന് ഒന്നൂടെ എന്നെ നായിൻ്റെ മോനെന്ന് വിളിച്ചേ... "

അടിച്ച സാധനത്തിൻ്റെ മണം ആശാന് കിട്ടിയെന്നു തോന്നുന്നു... അതാ അവൻ നന്ദുവിനോട് അങ്ങനെ പറഞ്ഞത്...

" എന്നതാ സാധനത്തിൻ്റെ സ്മെൽ ഉണ്ടോ... "

നന്ദു അവനോട് ചോദിച്ചു

" ഉണ്ടെടാ നാറി... കൂട്ടുകാരൻ അപ്പുറത്ത് ഓപ്പറേഷൻ തിയേറ്ററിൽ കിടക്കുമ്പോൾ നിങ്ങളൊക്കെ

💬 Comments

View all comments