Chapter Title : ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj]
പോയി ചോറും എടുത്ത് ടിവിയും ഓണാക്കി കഴിക്കാൻ തുടങ്ങി... അപ്പോളായിരുന്നു ഫോൺ അടിക്കുന്നത് നന്ദു ആണ്...
" എന്താടാ നാറീ പറ... "
ചോറ് തിന്നുകൊണ്ട് ഞാൻ അവനോട് ചോദിച്ചു
" എന്തുവാടാ വെട്ടിവിഴുങ്ങുന്നേ നീ വീട്ടിൽ തന്നാണോ... "
മറുതലക്കൽ അവൻ്റെ ചോദ്യം വന്നു
" ആ...വീട്ടിലാ... ഇപ്പം ഉറക്കം എണീറ്റ് ചോറ് തിന്നുന്നേയുള്ളൂ... "
ഞാൻ അവന് മറുപടി നൽകി
" ആ ഞഞ്ഞായി...പിന്നെ വിളിച്ചതെന്താന്നു വെച്ചാ നീ ഹോസ്പിറ്റലിലേക്ക് എന്തായാലും വൈകിയല്ലേ പോകൂ... "
അവൻ എന്നോട് ചോദിച്ചു
" ആ എന്തായാലും അമ്മയും അച്ഛനും വന്നതിനു ശേഷേ വരൂ... "
ഞാൻ മറുപടി നൽകി
" എന്നാ ഒരു കാര്യം ചെയ്യ് എൻ്റെ വണ്ടി ഏട്ടന് വേണം ഞാൻ ക്ലബ്ബിൻ്റെവിടെ ഉണ്ടാവും പോകുന്നവഴിക്ക് നീ എന്നെ പിക്ക് ചെയ്യണം... "
" പോ മൈരേ എന്നെക്കൊണ്ടൊന്നും പറ്റത്തില്ല... ഞാൻ ഇവിടുന്ന് നേരെ പോവും നീ എങ്ങനേലും വാ..."
ഒരുരുള ചോറ് വായിൽവെച്ച് കൊണ്ട് ഞാൻ അവന് മറുപടി നൽകി
" നാറി അങ്ങനെ പറയല്ലേ ഞാനെങ്ങനെ വരാനാ... പിന്നെ നീ ഇതിലെ വരുവാണേൽ ഞാൻ ഇന്നലത്തെപോലെ ഒരു പെപ്സി കുപ്പി സെറ്റ് ചെയ്യാം... "
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
" അങ്ങനെ നല്ല കാര്യം എന്തേലും പറ...എന്നാൽ നോക്കാം... "
ഞാനും ചിരിച്ചുകൊണ്ട് മറുപടി നൽകി
" അങ്ങനെ വഴിക്ക് വാ... അപ്പൊ ശരി നീ ഇറങ്ങുമ്പോൾ എന്നെ വിളി... "
അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു... ഞാൻ
💬 Comments
View all comments