Chapter Title : ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj]
കഴിച്ച പാത്രം അടുക്കളയിൽ കൊണ്ടുവെച്ച് കൈ കഴുകി വീണ്ടും വന്ന് ടിവി കാണാൻ ഇരുന്നു.. പിന്നെ അതിൽ ലയിച്ചെപ്പഴോ സോഫയിൽ മയങ്ങിപോയി. പിന്നെ എപ്പോഴോ അമ്മ തട്ടി വിളിക്കുന്നത് കേട്ടാണ് ഞാൻ എണീറ്റത്..
" എഴുന്നേക്കടാ നീ ടിവിയും തുറന്നുവെച്ച് ഇവിടെ കിടന്നുറങ്ങുവാണോ... "
അമ്മ എന്നെ കുലുക്കികൊണ്ട് ചോദിച്ചു
" അത് ഞാൻ എപ്പോഴോ ടിവി കാണുന്നതിടയിൽ ഉറങ്ങിപ്പോയി... "
ഞാനൊരു കോട്ടുവായിട്ടുകൊണ്ട് അമ്മയ്ക്ക് മറുപടി നൽകി
" ഇവിടെ വല്ല കള്ളൻ കയറിയാലും നീ ഇങ്ങനാണേൽ അറിയില്ലല്ലോടാ... "
എന്റെ മറുപടി കേട്ടതും അച്ഛൻ പറഞ്ഞു..അതിന് ഞാനൊരു ചമ്മല് കലങ്ങിയ പുഞ്ചിരി നൽകി..എന്നിട്ട് ഫോൺ എടുത്ത് സമയം നോക്കി ആറു മണി ആവാറായിരുന്നു... കുറച്ചുസമയം കൂടി അച്ഛനോട് സംസാരിച്ചിരുന്നതിനുശേഷം ഞാൻ വേഗം മുറിയിൽ പോയി ഫ്രഷ് ആയി ഡ്രസ്സ് മാറി ബൈക്കിൻ്റെ ചാവിയുമെടുത്ത് താഴെക്ക് വന്നു...
" നീ ഇറങ്ങാറായോ... നിക്ക് ചായ കുടിച്ചിട്ട് പോകാം... "
താഴേക്കിറങ്ങി വന്ന എന്നെ നോക്കിയതും പറഞ്ഞമ്മ അടുക്കളയിലേക്ക് പോയി
" ഡാ അവിടെ ഉറക്കമൊന്നും ശരിയാവുന്നില്ല അല്ലേ... "
ഹാളിലെ സോഫയിൽ അച്ഛൻ്റെ തൊട്ടടുത്തിരുന്ന എന്നോട് അങ്ങേര് ചോദിച്ചു
" കുഴപ്പൊന്നൂല്ല്യ... സ്ഥിരം കിടക്കുന്ന സ്ഥലത്ത് നിന്ന് മാറി കിടക്കുമ്പോളുള്ള ചെറിയ ബുദ്ധിമുട്ടുണ്ട്... "
ഞാൻ അച്ഛന് മറുപടി നൽകി
" ആ ശരിയായിക്കോളും... റൂം ഒക്കെ സൗകര്യം ഉണ്ടല്ലോ... നിൻ്റെ അമ്മയെ കൂട്ടാൻ ചെന്നപ്പോൾ ഞാൻ അവരെ കയറി കണ്ടായിരുന്നു... "
അച്ഛൻ കയ്യിലുള്ള ചായഗ്ലാസ് ചുണ്ടോടടുപ്പിച്ചു കൊണ്ട് പറഞ്ഞു
" ആ സൗകര്യം
💬 Comments
View all comments