0%

Chapter Title : ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj]

ഉള്ള മുറിയാ... "

ഞാൻ അച്ഛൻ പറഞ്ഞ കാര്യത്തിന് ശരിവെച്ചു... അപ്പോഴേക്കും അമ്മ ചായയും പലഹാരമായി എത്തിയിരുന്നു... ഞാൻ അതും വാങ്ങി കുടിച്ചു തുടങ്ങി

" ദേ പിന്നെ പിള്ളേരെ അവിടെ കിടന്ന് ഒച്ചയും ബഹളവുമൊന്നും ഉണ്ടാക്കരുത്.. ഹോസ്റ്റൽ ഒന്നുമല്ല ഹോസ്പിറ്റൽ ആണെന്ന് ഓർക്കണം... "

ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ എന്നോട് പറഞ്ഞു

" ഞങ്ങൾ അങ്ങനൊക്കെ ചെയ്യോ മാതാശ്രീ... "

ചിരിച്ചുകൊണ്ട് ഞാൻ അമ്മയുടെ മൂക്കിന്റെ തുമ്പു പിടിച്ചുകൊണ്ട് പറഞ്ഞു

" നീയൊക്കെ ആയോണ്ടാ ഇങ്ങനെ പറയേണ്ടി വരുന്നത്... എൻ്റെ വില കളയരുത് "

അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു

" ഡോക്ടർ ശ്രീലത പ്രഭാകർ ഒന്നുകൊണ്ടും പേടിക്കേണ്ട...ഞങ്ങൾ ഒരു അലമ്പും ഉണ്ടാകില്ല പോരേ... "

അമ്മയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു. അച്ഛൻ ഇതൊക്കെ കണ്ട് ചിരിക്കുന്നുണ്ടായിരുന്നു...

" ഡാ പിന്നെ നാളെ തൊട്ട് കോളേജിൽ പോണം കഴിയാറായില്ലേ എക്സാം ഒക്കെ എടുത്തു... "

അച്ഛനെ ഇതിനിടയിൽ ഓർമ്മപ്പെടുത്തുന്നത് പോലെ ഗൗരവത്തിൽ എന്നോട് പറഞ്ഞു അതിന് ഞാൻ തലയാട്ടി സമ്മതം മൂളി.. എന്നിട്ട് ചായയും കുടിച്ച് അവരോട് രണ്ടാളോടും യാത്ര പറഞ്ഞിറങ്ങി.. പോകുന്ന വഴിക്ക് നന്ദുവേയും പിക്ക് ചെയ്തു. അവൻ പറഞ്ഞപോലെ ഇന്നത്തെക്കുള്ള സാധനവും സെറ്റ് ആക്കിയിട്ടുണ്ടായിരുന്നു... ഓരോന്നൊക്കെ സംസാരിച്ച് ഞങ്ങൾ വേഗം തന്നെ ഹോസ്പിറ്റലിൽ എത്തി... പാർക്കിങ് ഏരിയയിൽ വണ്ടി വെച്ചുകൊണ്ട് ലിഫ്റ്റിനടുത്തേക്ക് നടന്നു...

" ഡാ നീ എന്താ പെട്ടെന്ന് പതുക്കെ നടക്കുന്നേ... "

ലിഫ്റ്റിനടുത്തെത്തിയപ്പോൾ പതുക്കെ നടന്ന എന്നെ നോക്കി നന്ദു ചോദിച്ചു

" ഒന്നും പറയണ്ട

💬 Comments

View all comments