Chapter Title : ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj]
മോനേ... ഇന്നലെ ഇവിടെവെച്ചൊരു സംഭവം ഉണ്ടായി... "
ലിഫ്റ്റിനുള്ളിലേക്ക് നടന്നു കൊണ്ട് ഞാൻ അവനോട് പറഞ്ഞു.. എന്നിട്ടന്നുണ്ടായ കാര്യങ്ങൾ അവനോടു വിവരിച്ചുകൊടുത്തു... അത് കേട്ടിട്ട് ആ നാറി പൊട്ടിച്ചിരിക്കാൻ തുടങ്ങി... അപ്പോഴേക്കും ഞങ്ങൾ മുകളിലത്തെ നിലയിൽ എത്തിയിരുന്നു...
" അളിയാ പൊട്ടകണ്ണൻ... നിനക്ക് നന്നായി ചേരുന്നുണ്ട് കേട്ടോ... "
ലിഫ്റ്റിറങ്ങി റൂമിലേക്ക് നടക്കുന്ന എന്നെ നോക്കി അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
" നാറി ഒരുപാടങ്ങൂതല്ലേ... "
ഞാൻ അവനെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു... അതിന് അവൻ ഒന്നടക്കി ചിരിക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല
" അവൾടെ ഒരു പൊട്ടക്കണ്ണൻ... ആ ശൂർപ്പണഖയെ ഉണ്ടല്ലോ അവളെയെങ്ങാനും എൻ്റെ കയ്യിൽ കി.... "
പറഞ്ഞ് തീരുമുമ്പേ അവനെ നോക്കി റൂമിൽ കയറാൻ നോക്കിയ ഞാനും ആ സാധനവും വീണ്ടും കൂട്ടിമുട്ടി... പക്ഷേ ഇത്തവണ ഞാനാണ് നോക്കാതെ കയറിച്ചെന്നിടിച്ചത്...
" ഡോ തനിക്ക് എന്നെ തട്ടിയിട്ട് കൊന്നോളാന്നുള്ള വല്ല നേർച്ചയും ഉണ്ടോ... "
നെറ്റിയും തടവിക്കൊണ്ട് എന്നെ നോക്കി ദേഷ്യത്തിൽ പല്ലിറുമികൊണ്ടവൾ പറഞ്ഞു
" തനിക്കും എന്നെ തട്ടിയിട്ട് കൊല്ലാന്നുള്ള വല്ല നേർച്ചയും ഉണ്ടോ... "
അവള് പറഞ്ഞ അതേ ഡയലോഗ് ഞാൻ തിരിച്ചും പറഞ്ഞു
" താൻ എന്താടോ ഞാൻ പറഞ്ഞത് തന്നെ തിരിച്ച് പറയുന്നേ... "
അവൾ എന്നെ നോക്കി സ്വരം കടുപ്പിച്ച് ചോദിച്ചു
" പിന്നെ ഞാൻ പറയേണ്ടതൊക്കെ താൻ പറഞ്ഞാൽ പിന്നെ ഞാനെന്ത് പറയും... "
ഞാനും വിട്ടു കൊടുത്തില്ല
" എടാ പൊട്ടകണ്ണാ അതിനു താനല്ലേ എന്നെവന്നൊടിച്ചേ... "
ദേഷ്യത്തോടെ അവൾ എൻ്റടുത്തേക്ക് ചീറി
💬 Comments
View all comments