0%

Chapter Title : ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj]

" ദേ വേണ്ടേ....എന്നെ ആവശ്യമില്ലാത്ത ഒരോന്ന് വിളിക്കാൻ നിൽക്കണ്ട.... "

ഞാൻ അവളെ നോക്കി ദേഷ്യത്തോടെ പറഞ്ഞു

" വിളിച്ചാൽ ഇയാളെ എന്ത് ചെയ്യും... "

അതിനു സ്പോട്ടിനവളുടെ മറുപടിയും വന്നു

" പെണ്ണായിപോയി അല്ലേ ഒന്നങ്ങ് തരുമായിരുന്നു ശൂർപ്പണഖേ.... "

ഞാൻ അവളെ അടിക്കും പോലെ ഒന്ന് കയ്യോങ്ങി കനത്തിൽ പറഞ്ഞു...

ഇതൊക്കെ കണ്ട്കൊണ്ട് അകത്ത് ശ്രീയും അഭിയും അതുവും വാപൊളിച്ച് നിൽക്കുന്നുണ്ട് പുറത്ത് നന്ദുവും

" ശൂർപ്പണഖ നിൻ്റെ...എന്നാ അടിക്കടാ കാണലോ... "

അവൾ അതും പറഞ്ഞ് ദേഷ്യത്തിൽ എൻ്റടുത്തേക്ക് വന്നു...

" ഒന്നു നിർത്തുവോ രണ്ടാളും... "

അപ്പോഴേക്കും ഇതൊക്കെ കണ്ടു കൊണ്ടിരുന്ന നന്ദു ഞങ്ങളുടെ ഇടയിലേക്ക് കേറി പറഞ്ഞു...

" സിസ്റ്ററെ ഇവനോ ബുദ്ധിയില്ലാന്ന് വെക്കാം.. നിങ്ങളൊരു പ്രൊഫഷണൽ അല്ലേ... ഇവിടെ കിടന്നു ഇങ്ങനെ തല്ലുകൂടുവാണോ... "

അവൻ അവളെ നോക്കി കനത്തിൽ പറഞ്ഞു

" ഞാനെന്ത് ചെയ്യാനാണ് ഇയാള് പറയുന്നത് കേൾക്കുന്നില്ല... "

എന്നെ ദഹിപ്പിക്കുന്ന നോട്ടത്തോടെ നന്ദുവിനോട് അവൾ പറഞ്ഞു...അതിന് തിരിച്ച് ഞാനും അവളെ കടുപ്പത്തിൽ ഒന്ന് നോക്കി...

" എന്തിനാടോ ഇതുപോലെയുള്ളതിനെയൊക്കെ ഇവിടെ കൊണ്ടുവന്ന് ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നേ... "

അവൾ എന്നെ നോക്കി പല്ലിറുമ്മികൊണ്ടവനോട് പറഞ്ഞു

" ഞാനെവിടെ പോണം എന്ന് ഞാനാ തീരുമാനിക്കുന്നെ... അതു പറയാൻ താനാരാ... തനിക്ക് തൻ്റെ ജോലി നോക്കി പോയാൽ പോരേ... "

അവളുടെ ആ വർത്താനത്തിന് ദേഷ്യത്തിൽ ഞാൻ മറുപടി കൊടുത്തു

" അജ്ജു നീയൊന്ന് മിണ്ടാതിരിക്വോ... "

"നന്ദു ചുറ്റുപാടും നോക്കി എന്നോട് പറഞ്ഞു... പിന്നെ ഞാനൊന്നും പറയാൻ

💬 Comments

View all comments