Chapter Title : ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj]
പോയില്ല... "
" ഇങ്ങോട്ടുവന്ന് ഇടിച്ചത് പോരാ...അല്ലേലും തന്നോട് ഒന്നും സംസാരിച്ചിട്ട് കാര്യമില്ല... "
അതും പറഞ്ഞ് എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവള് നടക്കാൻ തുടങ്ങി... അതോടെ ഞാനും നന്ദുവും റൂമിലേക്ക് കയറി...
" ആർക്കാടാ നാറി ബുദ്ധിയില്ലാത്തേ... "
അവള് പോയതിനുശേഷം നന്ദുവിനെ റൂമിൻ്റെ ഭിത്തിയോട് ചേർത്തുപിടിച്ച് ഞാൻ ചോദിച്ചു
" എടാ നാറി വിടടാ.... പിന്നെ ഞാനെന്താ പറയേണ്ടേ രംഗം തണുപ്പിക്കാൻ... എനിക്ക് അവളെ വല്ലതും പറയാൻ പറ്റുമോ... നിന്നെ അല്ലേ പറയാൻ പറ്റൂ നീ അല്ലേ എൻ്റെ കൂട്ടുകാരൻ... "
അവൻ എന്റെ കൈകുള്ളിൽ നിന്ന് കുതറികൊണ്ട് പറഞ്ഞു
" ഡാ അവൻ പറഞ്ഞതിലും കാര്യമുണ്ട്... നീയാണ് ശ്രദ്ധിക്കാതെ അവളെ കയറി തട്ടിയത്... "
നന്ദുവിന് പുറമേ ശ്രീയും എന്നോടത് പറഞ്ഞു
" ശരിയാണ് എന്നാലും... അവളെന്നെ ഓരോന്ന് വിളിച്ച് ദേഷ്യം പിടിപ്പിക്കുന്നതല്ലേ... "
ഞനവന്മരെ നോക്കി പറഞ്ഞു
" ഒരു എന്നാലും ഇല്ല മോനേ... അവളെ കേറി തട്ടിയിട്ട് അവളോട് ചൂടായാൽ അങ്ങനെ വിളിച്ചില്ലേലെ അത്ഭുതമുള്ളൂ... അതുകൊണ്ട് നീ അവളെ ഇനി കണ്ടാൽ ഒരു സോറി പറഞ്ഞേക്ക്... "
ശ്രീ എന്നെ നോക്കി പറഞ്ഞു
" പഫാ..... എൻ്റെ പട്ടി പറയും നീ പോടാ നാറി... "
ഞാനവനെ ആട്ടികൊണ്ട് ദേഷ്യത്തിൽ പറഞ്ഞു
" ഡാ അവൻ പറഞ്ഞതിലും കാര്യമുണ്ട്... അവരൊക്കെ ഒരുപാട് വർക്ക് പ്രഷർ അനുഭവിച്ചാ ജോലി ചെയ്യുന്നത്... അതുകൊണ്ടായിരിക്കും ചൂടായത് പിന്നെ തെറ്റ് നിൻ്റെ ഭാഗത്ത് അല്ലേ... അതുകൊണ്ടവൻ പറഞ്ഞപോലെ നീ ഒരു സോറി പറഞ്ഞേക്ക്...
💬 Comments
View all comments