0%

Chapter Title : ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj]

ഇരിക്കുന്നതിനേക്കാൾ കൂടുതൽ നല്ലത് പണ്ടത്തെ ഓരോ കാര്യവും പറഞ്ഞു ഇവന്മാരോട് ഇരിക്കുന്നതാണ്.. ചെറുപ്പം മുതലേ ഞങ്ങൾ ഒരുമിച്ചായിരുന്നു പഠിച്ചത്... അതുകൊണ്ടാണ് ആ സൗഹൃദവലയം നഷ്ടപ്പെടാതിരിക്കാൻ കോളേജിലും ഒക്കെയും ഞങ്ങൾ ഒരുമിച്ച് ചേർന്നു... അങ്ങനെ പണ്ടത്തെ എന്തൊക്കെയോ പറഞ്ഞിരിക്കുമ്പോളായിരുന്നു ഡോറും തുറന്ന് നന്ദു ഉള്ളിലേക്ക് കയറി വന്നത്. ആശാൻ്റെ കയ്യിൽ ഒരു കവറൊക്കെയുണ്ട്..

" ആ വന്നോ സാറ്... കയ്യിൽ എന്താ കവറൊക്കെയുണ്ടല്ലോ... "

റൂമിൽ കേറി വന്ന അവനോട് ഞാൻ ചോദിച്ചു.

" വല്ലതും ഞണ്ണണ്ടെ മൈരേ... അതു വാങ്ങിയതാ പിന്നെ വേറൊരു സാധനം കൂടി വാങ്ങി..."

കയ്യിലിരിക്കുന്ന കവറിൽ നിന്ന് 750ml പെപ്സി കുപ്പി കാണിച്ചവൻ പറഞ്ഞു...

" ഇതെന്നതാ മൈരെ പെപ്സിയോ ഇതാണോ ഇത്ര വലിയ സംഭവം.. "

ശ്രീ ഇവനിതെന്തു പറ്റി എന്ന രീതിയിൽ അവനോട് ചോദിച്ചു..

" എടാ മരപൊട്ടാ ഞാനെന്താ നീയാണോ... ഇത് അയിന് പെപ്സി മാത്രമല്ല...വരുന്ന വഴിക്ക് ഞാൻ ഒരു ഓൾഡ് മോങ്ക് വാങ്ങി ഇതിൽ മിക്ക്സ്സാക്കിയതാ... "

ഇതൊക്കെ എന്ത് എന്നുള്ള മുഖഭാവത്തോടെ ചിരിച്ചുകൊണ്ട് അവനതിന് മറുപടി പറഞ്ഞു...

" ടാ ഇവിടെ കിടന്ന് വെള്ളം അടിക്കാൻ ആണോ നിൻ്റെയൊക്കെ പ്ലാൻ.

. "

അവൻ്റെ മറുപടി കേട്ടതും കസേരയിൽ നിന്ന് എണീറ്റ് അവനോട് ഞാൻ ചോദിച്ചു..

"ആ തന്നെ... അതിനിപ്പോ എന്താ കുഴപ്പം... "

ഇവനിതെന്തു പറ്റി എന്നുള്ള രീതിയിൽ അവൻ എന്നെ നോക്കി മറുപടി പറഞ്ഞു

" ഒരു കുഴപ്പവുമില്ല ചക്കരേ... ഗ്ലാസ്സുണ്ടോ... "

ചിരിച്ചുകൊണ്ടതും പറഞ്ഞ് ഞാൻ അവൻ്റെ കയ്യിൽ നിന്ന് കുപ്പി

💬 Comments

View all comments